കുളത്തിലെ ജലപ്പരപ്പില്‍
തുള്ളിക്കളിക്കുന്ന പൂര്‍ണ്ണചന്ദ്രന്റെ പ്രതിബിംബം!.
അതു നോക്കി ഒരു പോക്കാന്തവള
പരിഹാസത്തോടെ ചോദിച്ചെത്രേ!
“ ഞാനൊന്നു വെള്ളത്തില്‍ വളിയിട്ടപ്പോഴേക്കും നീ ആകെ പേടിച്ചു വിറച്ചല്ലോ?”
Friday, August 27, 2010
Thursday, July 01, 2010
Wednesday, April 28, 2010
Sunday, January 10, 2010
ആമ്പല്‍ക്കുളം

എന്നില്‍ നിന്നു തെറിച്ച വാക്കുകള്‍
ഉദ്ദേശിച്ചതിന്റെ വെറും പ്രേതമായിരുന്നു.
നീ എഴുതിയ വാക്കുകളുടെ അര്‍ത്ഥം
അറിഞ്ഞപ്പോഴേക്കുമതിന്റെ മണം മരിച്ചിരുന്നു.
പക്ഷെ നീ എഴുതാതെ പോയ വാക്കിനും,
ഉരിയാടാന്‍ വിട്ട വാചകങ്ങള്‍ക്കും
ഊതിക്കാച്ചിയ പൊന്നിന്റെ
വിലയുണ്ടെന്നറിയുന്നതിപ്പോഴാണ്..
അതു തെളിയിച്ചു തരാന്‍
നിനക്കന്നാകാതെ പോയി.
അല്ലെങ്കില്‍ അതു തെളിഞ്ഞു വരവേ
നാം ഇരുവഴിക്കകന്നു പോയി.
എടുക്കാനാണയമെന്നു കരുതി ആഴിയിലേക്കിട്ട
സ്വര്‍ണ്ണനാണയം പോലെ!
തെളിഞ്ഞ ജലാശയത്തിനടിയില്‍ ഇന്നും
ദൃശ്യമായ, വിലപ്പെട്ട കളിപ്പാട്ടം പോലെ!
സത്യം ഞാനിന്നെലെയും കണ്ടു.
അതിപ്പോഴും അവിടെയുണ്ട്.
പ്രഭ പറ്റി ദ്യുതി പായിച്ചു
കണ്ണിലൊന്നു കുത്തി ഒരു തുള്ളിത്തിളക്കം കാത്ത്‍!
അവ ഒരു ജന്മത്തിന്റെ
നീക്കിയിരിപ്പാണ്.
ഒരു മനുഷ്യായുസില്‍
ഞാന്‍ നേടിയ ശേഷിപ്പാണ്.
അതു വഴി പോകുമ്പോള്‍ നോക്കാന്‍ മറക്കില്ല.
കാരണം അതെന്റെ കൌമാരമായിരുന്നു.
അതിലെന്റെ തിളങ്ങുന്ന മനസ്സുണ്ടായിരുന്നു.
പൂക്കാതെ പോയ ഒരു പ്രണയമായിരുന്നു.
Saturday, December 19, 2009
മലപ്പുറം ക്രാഫ്റ്റ്സ് മേള
Wednesday, October 07, 2009
ജ്വാലകള്‍-ശലഭങ്ങള്‍-ചിത്രങ്ങള്‍
കൈതമുള്ളിന്റെ (ശശി ചിറയില്‍ ) പ്രഥമ പുസ്തക (ജ്വാലകള്‍- ശലഭങ്ങള്‍ )
പ്രകാശന ചടങ്ങില്‍ നിന്ന്
സ്ഥലം കോഴിക്കോട് ടൌണ്‍ ഹാള്‍
തിയതി 06-10-2009
ബ്ലോഗര്‍മാര്‍
1. കൈതമുള്ള്
2.കുറുമാന്‍
3.ശിഹാബുദ്ധീന്‍ പൊയ്തും കടവ്
4. കലേഷ്
5.അസീസ്
6.നിരക്ഷരന്‍
7. മഴത്തുള്ളി
8.ആഗ്നേയ
9.ജി. മനു
10.കോമരം
മറ്റൊരു ജ്വാലയും കൈതമുള്ളും
രണ്ടു കടവത്തുകാര്‍...!
Monday, September 28, 2009
തുഞ്ചത്തക്ഷരങ്ങള്‍
വിരല്‍ തുമ്പില്‍ വിരിയേണ്ട നാളത്തേക്കുള്ള അറിവിന്നായി...
നാവില്‍ തുമ്പില്‍ ഇന്നു കോറിയിടുന്ന ഒറ്റയൊറ്റയക്ഷരങ്ങള് ....!
ആധുനിക മലയാളത്തിന്‍റെ ആചാര്യന്‍
തുഞ്ചത്തെഴുത്തച്ഛന്‍റെ മണ്ണില്
അറിവിന്‍റെ ഹരിശ്രീ കുറിക്കാനെത്തിയ
ആയിരങ്ങള്‍ക്കിടയില്‍....
മലയാളത്തെ സ്നേഹിക്കുന്ന ഒരു കൊച്ചു കുടുംബവും.
അക്ഷരത്തിന്‍റെ ആദ്യലിപികുറിച്ചവിരലിനും നാക്കിനും
നന്മകള്‍ നേര്‍ന്നു കൊണ്ട്!
സ്നേഹപൂര്‍വ്വം!.
ഒരുപാടു കാലമായുള്ള മോഹമായിരുന്നു. എഴുത്തിനിരുത്തിനു സാക്ഷിയാവണമെന്ന് !
കാണിക്ക നിറയുമ്പോള്‍ കാണികള്‍ ഏറുന്നു ഒപ്പം കാവല്‍ക്കാരും കയ്യാളരും!
നാവില്‍ തുമ്പില്‍ ഇന്നു കോറിയിടുന്ന ഒറ്റയൊറ്റയക്ഷരങ്ങള് ....!
ആധുനിക മലയാളത്തിന്‍റെ ആചാര്യന്‍
തുഞ്ചത്തെഴുത്തച്ഛന്‍റെ മണ്ണില്
അറിവിന്‍റെ ഹരിശ്രീ കുറിക്കാനെത്തിയ
ആയിരങ്ങള്‍ക്കിടയില്‍....
മലയാളത്തെ സ്നേഹിക്കുന്ന ഒരു കൊച്ചു കുടുംബവും.
അക്ഷരത്തിന്‍റെ ആദ്യലിപികുറിച്ചവിരലിനും നാക്കിനും
നന്മകള്‍ നേര്‍ന്നു കൊണ്ട്!
സ്നേഹപൂര്‍വ്വം!.
Subscribe to:
Posts (Atom)



