Tuesday, November 21, 2006

ഫഹദെന്ന കൊച്ചു ചിത്രകാരന്‍ (Paintings)

ആരോരുമറിയാതെ
വളരെ യാദൃശ്ചികമായാണ്‌ ഞാന്‍ ഫഹദിനെക്കുറിച്ചറിയാനിടയായത്‌.
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന്റെ ബുക്കുകള്‍ മറിച്ചു നോക്കവെ അതില്‍ ഒരു പെയിന്റിംഗു കണ്ടു ഞാന്‍ അത്‌ഭുതപ്പെട്ടു.ഉറവിടം അനേഷിച്ചപ്പോള്‍ അവന്റെ സഹപാഠിയുടെ ചേട്ടന്‍ ഫഹദെന്ന കൊച്ചു കലാകാരന്‍ വരച്ചതാണെന്നു മനസ്സിലായി.പിന്നെ ഞാന്‍ ആ കൊച്ചു കലാകാരനെ അനേഷിച്ചു പോയി. അവനെ പരിചയപ്പെട്ടപ്പോള്‍ അവനു പെയ്‌ന്റിംഗിലും,ഡ്രായിംഗിലും,പോസ്‌റ്റര്‍ മേക്കിംഗിലും,കാര്‍ട്ടൂണ്‍ രചന,കാരിക്കേച്ചര്‍ വര തുടങ്ങിയവയിലൊക്കെ കിട്ടിയ കപ്പുകളും,സര്‍ട്ടിഫിക്കറ്റുകളും കണ്ടപ്പോള്‍ അത്‌ഭുതപ്പെട്ടു പോയി.ചില പെയ്ന്റിംഗുകളും കാരിക്കേച്ചറുകളും കൊടുത്തിരിക്കുന്നതു കാണുക.





5 comments:

കരീം മാഷ്‌ said...

ഫഹദെന്ന കൊച്ചു കലാകാരന്റെ ചില പെയ്ന്റിംഗുകളും കാരിക്കേച്ചറുകളും കൊടുത്തിരിക്കുന്നതു കാണുക.

അലിഫ് /alif said...

കൊച്ചു കൂട്ടുകാരന്റെ ചിത്രങ്ങള്‍ പരിചയപ്പെടുത്തിയതിന് നന്ദി.നല്ല കൈയ്യൊതുക്കം, ആശയവ്യക്തതയും.
ആദ്യ ചിത്രം വളരെയധികം ആശയപ്രാധാന്യമുള്ളതായി തോന്നി.
ആശംസകള്‍ അറിയിക്കൂ.

കാപ്പിലാന്‍ said...

super paitings

മാണിക്യം said...

നല്ലാ പെയിന്റിങ്ങ് ....
ഏറ്റവും ചെറിയ വിശദാംശാം പോലും
സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു ...
ഫഹദെന്ന കൊച്ചു ചിത്രകാരനെ
ദൈവം കാത്തു പരിപാലിക്കട്ടെ..
നന്മകള്‍ നേരുന്നു ..

:) said...

assalaayittundutto fahad nte paintings.. parichayapeduthiyathinu nandi.