Monday, April 30, 2007

ഹണിമൂണ്‍ കൊടുങ്കാട്ടിലായാലിങ്ങനെ!




നാലുകാലേല്‍ നില്‍ക്കാന്‍ ആവതുള്ള കാട്ടുപോത്തിനെക്കണ്ടാല്‍ കടുവ മാത്രമല്ല ‘ദേവേ‘ന്ദ്രനും പ്രാണനും കൊണ്ടോടും.
കൂട്ടാറിലെ ഏറുമാടത്തില്‍ ഹണിമൂണ്‍ ആഘോഷിച്ച ദേവരാഗം മാഷു അനുഭവിച്ചെഴുതിയതു വായിച്ചപ്പോള്‍ ഞാനതു ഭാവനയില്‍ കണ്ടു ഞാന്‍ ചായം തേച്ചപ്പോള്‍. കഥയറിയാന്‍ താഴെ കൊടുത്ത വരിയില്‍ ക്ലിക്കുക
കാട്ടു പോത്തെന്നെയൊരു വാനരനാക്കിയപ്പോള്‍,

29 comments:

കരീം മാഷ്‌ said...

നാലുകാലേല്‍ നില്‍ക്കാന്‍ ആവതുള്ള കാട്ടുപോത്തിനെക്കണ്ടാല്‍ കടുവ മാത്രമല്ല ‘ദേവേ‘ന്ദ്രനും പ്രാണനും കൊണ്ടോടും.
കൂട്ടാറിലെ ഏറുമാടത്തില്‍ ഹണിമൂണ്‍ ആഘോഷിച്ച ദേവരാഗം മാഷു അനുഭവിച്ചെഴുതിയതു വായിച്ചപ്പോള്‍ ഞാനതു ഭാവനയില്‍ കണ്ടു ഞാന്‍ ചായം തേച്ചപ്പോള്‍.

myexperimentsandme said...

ദേവേട്ടന്റെ പടം തെളിഞ്ഞിട്ടില്ല...

ഒന്നും വ്യക്തമല്ല... :)

(കരീം മാഷേ, നല്ല പടം)

ഗുപ്തന്‍ said...

ഓ പടവും എത്തിയോ.. അങ്ങനെ ആ ഹണിമൂണ്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ്..

കരീം മാഷേ .. നന്നായി...ദേവേട്ടനെ ഇച്ചിരേംകൂടെ ഒന്നു സൂം ചെയ്യാമാരുന്നു..

കുറുമാന്‍ said...

മാഷെ, അപ്പോള്‍ ഗ്ലാസ് പെയിന്റിങ്ങ് മാത്രമല്ല വശം അല്ലെ...നന്നായിരിക്കുന്നു....യൂറോപ്പിലേക്ക് വല്ല ചിത്രവും ആവശ്യം വന്നാല്‍ വരച്ചു തരണേ.....ഇത്തരം കഴിവെല്ലാവര്‍ക്കും ഇല്ലല്ലോ.....കുമാര്‍, സാക്ഷി.....ദേ കരീം മാഷും.

Sathyardhi said...

ഹ ഹ ഹ (ക്രെഡിറ്റ് എതിരന്‍ കതിരവന്)
ഹെന്റമ്മോ ദാ ഞാന്‍ പടത്തിലായി. എന്നാലും ഓടിയത് നന്നായി, അല്ലെങ്കില്‍ ഞാന്‍ പടമായേനെ.

നന്ദി കരീം മാഷേ, പടം അസ്സലായി.

സാജന്‍| SAJAN said...

മാഷേ ഇതില്‍ ദേവേട്ടനെ കാണാനില്ലല്ലോ..
ഈ ടോപ് വ്യൂ വേണ്ടാരുന്നു...:)

Sathees Makkoth | Asha Revamma said...

മാഷേ എന്തായിത് പ്രശ്നം? ഒന്നു പോയി നോക്കട്ടെ.

അപ്പു ആദ്യാക്ഷരി said...

ഹ..ഹ..ഹ.

വല്യമ്മായി said...

നല്ല ചിത്രം

Visala Manaskan said...

:) ഹഹഹ..

കരീം മാഷേ നന്നായിട്ടുണ്ട്.

ഇളംതെന്നല്‍.... said...

ജന്മദിനാശംസകള്‍.....

സുല്‍ |Sul said...

മാഷേ കൊള്ളാം.
മാഷിനു കുളം വെട്ടാനറിയില്ലാല്ലേ. കുളം കുറച്ചുകൂടി ഇടതു മാറി വെട്ടേണ്ടതായിരുന്നു കഥയനുസരിച്ച് :)
-സുല്‍

salim | സാലിം said...

ദേവേട്ടന്റെ പോസ്റ്റില്‍ കയറി ‘ദേ... ഞാന്‍ പടം വരച്ചുകളയും‘ എന്ന് പറഞ്ഞപ്പോള്‍ ഇത്രക്കും പ്രതീക്ഷിച്ചില്ല
ഉഗ്രനായിട്ടുണ്ട് മാഷേ... അഭിനന്ദനങ്ങള്‍.

Pramod.KM said...

ഹാഹാ..;)

ആവനാഴി said...

മാഷേ,

ആദ്യമായി ജന്മദിനാശംസകള്‍. സുല്‍ “ത്താന്റെ” ബ്ലോഗില്‍ നിന്നണറിഞ്ഞത്.

വര ബഹു കേമമായിരിക്കുന്നു.

കുറച്ച് എണ്ണഛായാച്ചിത്രങ്ങളും പോരട്ടേ.

സസ്നേഹം
ആവനാഴി

അഭയാര്‍ത്ഥി said...

മഹിഷപലായാനന്‍ അങ്ങിനേയും ഒരു ദേവന്‍.

വെട്ടാന്‍ വരുന്ന പോത്തിനോട്‌ വേദമോതുക .
മാംഗല്യം തന്തുരിന്യാണം
- ഏത്‌ മഹിഷവും
പറപറക്കും.

പിന്നെ ജീവരക്ഷക്ക്‌ നല്ലത്‌ യേറ്‌ മാടത്തില്‍ - ഏറ്‌ മാടം.

ശിശു said...

ഹി.... ഹി... ഹി...

ശിശു said...

ആശംസകള്‍ സുല്ലിന്റെ തേങ്ങിന്‍ തോപ്പില്‍ വെച്ചിട്ടുണ്ട്‌.
എങ്കിലും ഇവിടെയും..
ജന്മദിനാശംസകള്‍ നേരുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒറ്റത്തകരാറ് മാത്രം പോത്തിനെക്കണ്ടാല്‍ ആമേനെ പോലെ ഉണ്ട്..ടോപ്പ് വ്യൂവിന്റെ പ്രശ്നങ്ങളേ..

സംഭവം അടിപൊളിയായിട്ടുണ്ട്.

sandoz said...

കരീം മാഷേ....കൊള്ളാം.....ജന്മദിനാശംസകളും....

ഏറനാടന്‍ said...

കരിം മാഷ്‌ ഒരു ചിത്രകാരനാണെന്നത്‌ ഇപ്പോഴാണറിയുന്നത്‌. നന്നായിട്ടുണ്ട്‌. ദേവേട്ടന്റെ ഭാവം കാട്ടുപോത്തിന്റെ ലുക്ക്‌ ഏറുമാടത്തിലെ പെണ്ണിന്റെ ഭയത്തോടെയുള്ള പോസ്‌ ഒക്കെ, പരിസരവുമെല്ലാം പകര്‍ത്തിയിരിക്കുന്നത്‌ നന്നായിരിക്കുന്നു.

വേണു venu said...

മാഷേ ജന്മദിനാശംസകള്‍‍.
ചിത്രം ഭാവനാ സമൃദ്ധം.:)

ബിന്ദു said...

നല്ല പടം. :)

നിമിഷ::Nimisha said...

ഹി ഹി ഹി...പാവം ദേവേട്ടന്‍ :)
കരീം മാഷിന് ജന്മദിനാശംസകള്‍.

സു | Su said...

കരീം മാഷിനു ജന്മദിനാശംസകള്‍. :)

ചിത്രം നന്നായിട്ടുണ്ട്.

തമനു said...

വക്കാരി പറഞ്ഞതു പോലെ ദേവേട്ടന്റെ പടം അങ്ങട് തെളിഞ്ഞിട്ടില്ല. ഇതിപ്പോ പാന്റിട്ട്‌ ട്രപ്പീസില്‍ ആടുന്നപോലെ തോന്നുന്നു. അവിടെ മാത്രം സംഭവത്തിന്റെ ആ മൊത്തം ഫീല്‍ വരുന്നില്ല. അതു കൊണ്ട് ദേവേട്ടന്റെ മാത്രം പടം നല്ല ലൈറ്റൊക്കെ കൊടുത്ത്‌ ഒന്നൂടെ വരച്ചിട്.

ഓടോ: നല്ല കലക്കന്‍ പടം മാഷേ.

Inji Pennu said...

ഹഹഹ്! :) എനിക്ക് വയ്യ! നിമിഷ വര, നിമിഷ കാര്‍ട്ടൂണ്‍. വെളിയിലേക്കൊന്നും പോണ്ടാന്നു തോന്നുന്നു ഇപ്പൊ മാറ്ററിനു. അപ്പൊ ശരിക്കും പിന്മൊഴി ഒരു ലോകം തന്നെയാണല്ലെ.

Kalesh Kumar said...

കൊള്ളാം കരീംഭായ്! നല്ല ഭാവന!

കരീം മാഷ്‌ said...

എല്ലാരക്കും നന്ദി.

വക്കാരി :- (ദേവേട്ടന്റെ പടം തെളിഞ്ഞിട്ടില്ല...
ഒന്നും വ്യക്തമല്ല..)

മനു :- (കരീം മാഷേ .. നന്നായി...ദേവേട്ടനെ ഇച്ചിരേംകൂടെ ഒന്നു സൂം ചെയ്യാമാരുന്നു..)

സാജന്‍:- (മാഷേ ഇതില്‍ ദേവേട്ടനെ കാണാനില്ലല്ലോ..
ഈ ടോപ് വ്യൂ വേണ്ടാരുന്നു.)

തമനു :- (ദേവേട്ടന്റെ പടം അങ്ങട് തെളിഞ്ഞിട്ടില്ല. ഇതിപ്പോ പാന്റിട്ട്‌ ട്രപ്പീസില്‍ ആടുന്നപോലെ തോന്നുന്നു. അവിടെ മാത്രം സംഭവത്തിന്റെ ആ മൊത്തം ഫീല്‍ വരുന്നില്ല. അതു കൊണ്ട് ദേവേട്ടന്റെ മാത്രം പടം നല്ല ലൈറ്റൊക്കെ കൊടുത്ത്‌ ഒന്നൂടെ വരച്ചിട്.)

കരീം മാഷിന്റെ മറുപടി:-ദേവനെ ആ‍ ഘട്ടത്തിലുള്ള ചിത്രം ഇതിലും വ്യക്തമായി ചിത്രീകരിച്ചാല്‍ എന്നെ പിന്മൊഴി ബ്ലോക്കാക്കിക്കളയും.
പിന്നെ കാണേണ്ടതു‍ എല്ലാം കണ്ടു മോളിലൊരാളുണ്ടെന്നു മറക്കണ്ടാ!.
(ദൈവമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്, അല്ലാതെ വേറോന്നുമല്ല):)
സുല്ലേ കുളം കുത്താന്‍ അറിയില്ല. പക്ഷെ കുളമാക്കാന്‍ പഠിച്ചു.:)
മനു, കുറുമാന്‍, ദേവന്‍, സതീഷ്, അപ്പു, വല്യമ്മായി, വിശാലമനസ്കന്‍‘, ഇളം തെന്നല്‍, സാലിം, പ്രമോദ്, ആവനാഴി, ഗന്ധര്‍വന്‍, ശിശു, കുട്ടിച്ചാത്തന്‍, സാന്‍ഡോസ്, ഏറനാടന്‍,വേണു, ബിന്ദു, നിമിഷ, സു, ഇഞ്ചിപ്പെണ്ണു, കലേഷ് കുമാര്‍ എന്നിവര്‍ക്കു കൂടി ദേവനും വിദ്യക്കും വെച്ച ഈ സ്നേഹപ്പാരയില്‍ ഭാഗവാക്കായതിനു നന്ദി.