ഡിജിറ്റല്‍ ക്യാമറകളും
മൊബെയില്‍ ക്യാമറകളും
പ്രൈവസിയെ പ്രതികൂലമായി ബാധിക്കുനുവോ?
ഈയിടെ ഒരു ഷോപ്പിങ്ങ്മാളില്‍ “ചാറ്റു ഷോക്കു“‘ നടത്താന്‍
യു.എ.ഇ.യില്‍ എത്തിയ ഒരു ഉയരം കൂടിയ ആളും, ഉയരം കുറഞ്ഞ ആളും ആണു ചിത്രത്തില്‍.
അവര്‍ മാളിലെത്തിയതു മുതല്‍ പോകുന്നതു വരെ
അവരെ ക്യാമറയിലാക്കാന്‍ തെരക്കുകൂട്ടിയ ജനങ്ങളുടെ ഇടയില്‍ ( കൂട്ടത്തില്‍ ഞാനും)
തികച്ചും സ്വകാര്യത നഷ്ടപ്പെട്ടു അവര്‍ വല്ലാതെ വീര്‍പ്പു മുട്ടി.
അവരെ തീന് മേശയില്‍ പോലും പലരും (ഞാനല്ല) സ്വൈര്യം കെടുത്തിയപ്പോള്‍
സെക്യൂരിറ്റിയും സ്പോണ്‍സേര്‍സും വിലക്കിയിട്ടു കൂടി
ഫോട്ടോ എടുപ്പുകാര് പിന്തുടര്ന്നു.
ഒരു അത്ഭുതജീവിയെക്കാണുന്ന പോലെ പിന്തുടര്‍ന്ന ക്യാമറ കണ്ണുകള്‍ക്കു മുന്നില്‍
അവസാനം ഒരു നിവര്‍ത്തിയും ഇല്ലാതെ,
അവര്‍ പണം വാങ്ങി ഒരോരുത്തര്‍ക്കായി പോസു ചെയ്തു കൊടുത്തു.
വികാരരഹിതരായി.
ഞാനും ചേര്‍ന്നു നിന്നൊരു പടമെടുത്തു.
“പക്ഷെ എനിക്കിതൊന്നും കാണാന്‍ വയ്യേ!” എന്ന ഭാവത്തില്‍ ഞാന്‍ കണ്ണടച്ചു നിന്നു കൊടുത്തു.
Subscribe to:
Post Comments (Atom)
8 comments:
ഡിജിറ്റല്‍ ക്യാമറകളും
മൊബെയില്‍ ക്യാമറകളും
പ്രൈവസിയെ പ്രതികൂലമായി ബാധിക്കുനുവോ?
ഈയിടെ ഒരു ഷോപ്പിങ്ങ്മാളില്‍ “ചാറ്റു ഷോക്കു“‘ നടത്താന്‍
യു.എ.ഇ.യില്‍ എത്തിയ ഒരു ഉയരം കൂടിയ ആളും, ഉയരം കുറഞ്ഞ ആളും ആണു ചിത്രത്തില്‍.
ചില നേരത്ത് ഇതൊക്കെ വലിയ ശല്യമാ മാഷേ. മാഷിന്റെ ആ നില്പ് കണ്ടിട്ട് ഇച്ചിരി ചിരി വന്നു കേട്ടോ.
പിന്നെ, അതില്‍ ആ പൊക്കം കുറഞ്ഞവനേക്കാളും പൊക്കം കുറവ് സിനിമയിലും, മിമിക്രിയിലും ഒക്കെ ഉള്ള ഉണ്ടപക്രുവാണ് എന്ന് തോന്നുന്നു.
പറയാതെ വയ്യ മാഷെ
സധാരണ കാണാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ ആളുകള്‍ക്ക് കൌതുകം തോന്നുന്നത് തികച്ചും സ്വാഭാവികം.മാത്രവുമല്ല് മാഷും കൂടി നിന്ന് ഫോട്ടൊക്ക് പോസ് ചെയ്തിരിക്കുന്നു.ഇതെന്ത് കൂത്ത് ? ഇത്തരം മുഹൂര്‍ത്തങ്ങള്‍ കേമറയില്‍ പകര്‍ത്തുവാന്‍ പറ്റുന്നു എന്നത് നല്ലതല്ലേ.അത് പരിധി വിട്ട് പോകുന്നത് മാത്രമാണ് പ്രശ്നം.(നിങ്ങള്‍ കലക്കവെള്ലത്തില് മീന്‍ പിടിച്ചു)
അനോണിക്കു മറുപടി
ഇഷ്ടമായി കമണ്ട് (പക്ഷെ അനോണിയായതെന്തേ? പേരുവെച്ചെഴുതിയെങ്കിലും ഞാന്‍ നല്ലരീതിയില്‍ തന്നെയേ ഈ കമണ്ടു കാണുമായിരുന്നുള്ളൂ)
ശല്യം സഹിക്കാനാവതെ അവസാനം അവര്‍ പൈസക്കു പോസു ചെയ്തു അവരുടെ ദുര്‍വിധി പോസിറ്റീവായി ഉപയോഗിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒരു സഹായം എന്ന നിലയില്‍ ഞാന്‍ ആയിരുന്നു ആദ്യം അവരുടെ കൂടെ നിന്നു ഫോട്ടോ എടുത്തു അതിനു പ്രതിഫലം കൊടുത്തത്. അതു മറ്റുള്ളവര്‍ക്കു പ്രേരണയാവുകയായിരുന്നു. അതിനാല്‍ പോകാന്‍ നേരം അവര്‍ നല്ല ഒരു തുകയുണ്ടാക്കി
പ്രൈവസിയെ പ്രതികൂലമായി ബാധിക്കുമെന്ന് തോന്നുന്നെങ്കില്‍, അവര്‍ ഇങ്ങനെ ഞങ്ങളെ നോക്കിക്കോയെന്നും പറഞ്ഞ് നടക്കില്ലായിരുന്നു. ഇഷ്ടമില്ലാതെ ഫോട്ടോയ്ക്കും പോസ് ചെയ്യില്ലായിരുന്നു. ചിലപ്പോള്‍ അവര്‍ക്ക് ഇതിലൊന്നും വിരോധമുണ്ടാവില്ലായിരിക്കും. പ്രതിഫലവും കൊടുത്തു എന്നു പറഞ്ഞപ്പോള്‍ എന്തോ ഒരു വിഷമം.
പൊക്കമുള്ള ആളുടെ അടുത്ത് നില്ക്കുമ്പോള് ഉള്ള ഒരു വിഷമം മാഷുടെ മുഖത്ത് കാണുന്നുണ്ട്.
അസ്സലായി...
ബ്ലോഗ്ഗറിന്റെ 3 രൂപങ്ങള്‍ ഒരു പടത്തില്‍.
1. പിന്മൊഴിക്കു മുമ്പ് (സീനിയര്‍)
2. പിന്മൊഴിയോടൊപ്പം (ഇപ്പൊ ജൂനിയര്‍, പിന്നെ സീജുനിയര്)
3. പിന്മൊഴിക്കു ശേഷം (ഇനി വരാനിരിക്കുന്നവര്‍, പിന്നെ ജൂനിയര്‍)
(ജൂനിയര്‍ ഒരിക്കലും സീനിയര്‍ ആവില്ല മാഷെ)
-സുല്‍
Post a Comment