Monday, July 02, 2007

മണ്ടന്‍ മിസ്‌രി


ഇതു ഞങ്ങളുടെ മണ്ടന്‍ മിസ്‌രി.
അയാളെകൊണ്ടു ഞങ്ങള്‍ ഒന്നടങ്കം തോറ്റതായിരുന്നു.
ഈജിപ്റ്റിലെ ഏതോ ബൂഫിയയില്‍ ഷീഷ (ഹുക്കയുടെ ഗ്ലാസ്സു മകുടം) തുടച്ചു നടന്നവനാണ്‌.
അമേരിക്ക ഇറാക്കില്‍ ബോംബു മഴ വര്‍ഷിച്ച വര്‍ഷം ഒരു കോട്ടും,ടൈയും സംഘടിപ്പിച്ച്‌ ഈജിപ്റ്റില്‍ നിന്നു ഇമാരാത്തിലെക്കു വെച്ചു പിടിച്ചതാണ്‌.
ദൈവം സഹായിച്ചു തലക്കകം ഫുട്ബാളു പോലെ ശൂന്യം.
പക്ഷെ തലക്കു കീഴെ സമൃദ്ധം.
അദ്‌നാന്‍ സാമിയെ തോല്‍പ്പിക്കുന്ന ഉടല്‍.
പിന്നെ അതു നിലനിര്‍ത്താന്‍ റപ്പായിയെ തോല്‍പ്പിക്കുന്ന തീറ്റയും.
തീറ്റക്കങ്ങനെ നേരവും കാലവും ഇല്ല.
ശ്വാസോഛാസം നടത്തുന്ന മുറക്കു സദാസമയം തിന്നു കൊണ്ടിരിക്കണം.
ഇല്ലങ്കില്‍ അയാള്‍ മരിച്ചു പോകും.
എതു നേരവും തീറ്റ
"theta 8th letter in Greek alphabet അല്ലട്ടോ !

ഓഫീസിലെ അയാളുടെ മേശ തുറന്നാല്‍ ഒരു ഫ്രിഡ്ജു തുറന്ന പ്രതീതിയാണെപ്പോഴും.
പണ്ടു ടി.വി.യിലൂടെയും പത്രങ്ങളിലൂടെയും ഇടക്കിടെയുണ്ടായിരുന്ന യുദ്ധ ഭീഷണിയുടെ ന്യായം പറഞ്ഞയാള്‍ ഭക്ഷണം സ്റ്റോക്കു ചെയ്യാന്‍ പറ്റുന്നിടത്തൊക്കെ അതു കരുതി വെക്കും.
യുദ്ധം തീര്‍ന്നിട്ടും മുമ്പത്തെ ശീലം ഇപ്പഴും ഒഴിവാക്കിയിട്ടില്ല.
ഭാരം നൂറ്റിയരുപതു കിലോ കാണും. എന്നിട്ടും പഹയനു ഒരു കുഴപ്പവും ഇല്ല.
ആളോന്നാംതരം ശൃംഗാരി കൂടിയാണ്‌.
ഇയാളുകാരണം നാലു വനിതാ ജീവനക്കാരിളാണു അവരുടെ ആദ്യ ശമ്പളം പോലും വാങ്ങാതെ രാജിവെച്ചു പോയിട്ടുള്ളത്‌.
എന്നെ അയാള്‍ പലതവണ പാരവെച്ചിട്ടുണ്ട്‌. മറിച്ചു ഒരു തവണമാത്രമേ എനിക്കയാള്‍ക്കിട്ടു തിരിച്ചു പാരപണിയാനവസരം കിട്ടിയുള്ളൂ. കാരണം ആ പാരയോടെ അതോടെ അയാള്‍ ഔട്ട്‌ ഓഫ്‌ കണ്ട്രിയായി.

വാവയെടുത്ത ഒരു ഒട്ടകത്തിന്റെ ചിത്രം കണ്ടപ്പോള്‍ എനിക്കയാളെ ഓര്‍മ്മ വന്നു.
ശരിക്കും ഇതു പോലെ തന്നെയാണു അയാളുടെ മുഖം.

വാവയെടുത്ത ഒരു ഒട്ടകത്തിന്റെ ചിത്രം

13 comments:

മെലോഡിയസ് said...

ആ ഫോട്ടം കൂടെ കൊടുത്തപ്പോള്‍ ആളുടെ ഒരു ഏകദേശ രൂപം പിടികിട്ടി.

പൊതുവേ ഈ മിസ്‌രികള്‍ പണിയെടുക്കാതെ മറ്റുള്ളവര്‍ക്ക് പണികൊടുക്കുന്നവരാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്.

എന്റെ ഒരു കൂട്ടുകാരനെ ഒരു ഈജിപ്‌ഷ്യന്‍ ഡോക്റ്റര്‍ ദോഹയില്‍ വെച്ച് ഒരു ഓപറേഷന്‍ നടത്തിയതിനു ശേഷം അവനിക്ക് വീണ്ടും നാട്ടില്‍ വന്നിട്ട് അതേ ഓപറേഷന്‍ ചെയ്യേണ്ടി വന്നു.

Nithin Shams said...

കരീം മാഷേ...
ഇതാണു സംഗതി അല്ലേ...കൊള്ളാ‍മല്ലൊ...!
പാവം ഒട്ടകം,സഹിക്കില്ല...
ഈ മാജിക്ക് കലാപരം തന്നെ...നന്നായി...

വാവ.

അഞ്ചല്‍ക്കാരന്‍ said...

എന്തിനാ കൂടുതല്‍ പാര. വെക്കുമ്പോള്‍ നല്ലതൊന്നു വെച്ചാ പോരെ?

സൂര്യോദയം said...

അതാണ്‌ മാഷേ പാര... ഒറ്റ പാരയ്ക്ക്‌ തെറിച്ചില്ലേ കണ്ട്രിയില്‍ നിന്ന് തന്നെ.. :-)

Kaithamullu said...

പാരമാഷേ,
ഒട്ടകമിസ്രിയോട് കളിച്ചോ, പക്ഷേ മിസ്രി മിസ്സിനോട് ഒരിക്കലും കളിക്കല്ലേ....!
-പീഢിപ്പിക്കാതെ പീഢിപ്പിച്ച് കളയും അവര്‍!( ദേ, എന്നോട് ചോദിക്ക്...)

Sherlock said...

മാഷെ ആ പാര എന്താന്നു കുുടി എഴുതികുുടെ..

Areekkodan | അരീക്കോടന്‍ said...

പാവം...

kichu / കിച്ചു said...

ആളു കൊള്ളമല്ലൊ മാഷേ..

മിസ്രി അല്ല.. മാഷ്...

പാരയുടെ പുതിയ പാഠങ്ങള്‍ക്ക് ഒരു ക്ലാസ്സ് തുടങ്ങുന്നോ??

ഏതായലും അവനെ കള്ളനാക്കിയത് ശരിയായില്ല
പാവം മിസ്രി...

തറവാടി said...

മിസ്രിയെ മനസ്സിലായി :)

അപരാജിത said...

ക്ഷമി.ഞാനൊരു പാവമല്ലേ?

അപരാജിത said...

പിന്നേ ,ഈ മിസ്രി എന്നു പറഞ്ഞാല്‍ എന്താ?

കുറുമാന്‍ said...

നാലുപാരക്ക് പകരം ഒരേ ഒരു പാരമാത്രമേ വച്ചുള്ളൂ മാഷെ? മോശം.........

കരീം മാഷ്‌ said...

മെലേഡിയസ്‌,
നിതിന്‍,
അഞ്ചല്‍ക്കാരന്‍,
കൈതമുള്ള്‌,
ജിഹേഷ്‌,
അരീക്കോടന്‍,
kichu,
തറവാടി,
അന്‍പു എബി
കുറുമാന്‍.

നന്ദി.
ആ പാര ഒരു പാരയായിരുന്നില്ല ഒരു രക്ഷയായിരുന്നു.
അതിപ്രകാരമാണ്‌.

പുതിയ ഒരു പ്രൊജക്ടിന്റെ പേയ്‌മന്റ്‌ ഞങ്ങള്‍ പുതുതായി തുടങ്ങിയ ബാങ്ക്‌ അക്കൗണ്ടിലേക്കു മാറ്റണമെന്നു കമ്പനിയുടെ നിര്‍ദ്ദേശം മിനിസ്റ്റ്രിയിലേക്കു കൊടുത്തു കൊണ്ടു ഞാന്‍ റ്റൈപ്പു ചെയ്തു മാനേജിംഗ്‌ ഡയറക്ടര്‍ ഒപ്പിട്ട ഒരു ലറ്റര്, മിനിസ്റ്റ്രിയില്‍ കൊടുക്കാന്‍ മിസ്‌രിയെ ഏല്‍പ്പിച്ചിട്ടുണ്ടായിരുന്നു.‍

ആ കള്ളന്‍ അതു പോകുന്ന വഴിക്കു ഒരു ടൈപ്പിംഗ്‌ സെന്ററില്‍ വെച്ചു ഇടക്കൊരു വരികൂടി കൂടി ലളിതമായി ടൈപ്പു ചെയ്യിച്ചു തിരുകിക്കയറ്റി.

(ഒരു ലക്ഷം ദിര്‍ഹം അതില്‍ നിന്നു അയാളുടെ ബാങ്ക്‌ അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യാന്. ‍വളരെ സിംബിള്‍)
പാസ്പോര്‍ട്ടു അയാളുടെ കയ്യിലായിരുന്നു. അയാള്‍ പുറത്തേക്കുള്ള വഴി നോക്കിയിരിക്കുന്ന കാലം.
പക്ഷെ എന്റെ ബാറ്റ്‌മിന്‍ഡന്‍ കൂട്ടുകാരനായ 'മാര്‍ട്ടിന്‍ ആയിരുന്നു ആ ടൈപ്പിംഗ്‌ സെണ്ടറില്‍ എന്നു അയാള്‍ക്കറിയില്ലായിരുന്നു.

‍ കൃതിമം നടത്തിയ കത്തിന്റെ കോപ്പി മിസ്‌രിയറിയാതെ, എനിക്കവന്‍ ഉടനെ ഫാക്സയച്ചു തന്നു. അതിനാല്‍ എനിക്കു എന്റെ മാനേജിംഗ്‌ ഡയറക്ടറെ ഉടനെ വിവരമറിയിക്കാനും മിസ്ര്രി മിനിസ്റ്റ്രിയിലെത്തുന്നതിനു തൊട്ടു പുറകെയെത്തി ആ കത്തു പിടിച്ചെടുക്കാനും മിസ്‌രിയെ പണിഷ്മെന്‍ടായി പാക്കപ്പ്‌ ചെയ്യാനും കഴിഞ്ഞു.