Monday, September 28, 2009

തുഞ്ചത്തക്ഷരങ്ങള്‍

വിരല്‍ തുമ്പില്‍ വിരിയേണ്ട നാളത്തേക്കുള്ള അറിവിന്നായി...
നാവില്‍ തുമ്പില്‍ ഇന്നു കോറിയിടുന്ന ഒറ്റയൊറ്റയക്ഷരങ്ങള്‌ ....!
ആധുനിക മലയാളത്തിന്‍റെ ആചാര്യന്‍
തുഞ്ചത്തെഴുത്തച്ഛന്‍റെ മണ്ണില്
അറിവിന്‍റെ ഹരിശ്രീ കുറിക്കാനെത്തിയ
ആയിരങ്ങള്‍ക്കിടയില്‍....
മലയാളത്തെ സ്നേഹിക്കുന്ന ഒരു കൊച്ചു കുടുംബവും.

അക്ഷരത്തിന്‍റെ ആദ്യലിപികുറിച്ചവിരലിനും നാക്കിനും
നന്മകള്‍ നേര്‍ന്നു കൊണ്ട്!
സ്നേഹപൂര്‍വ്വം!.

ഒരുപാടു കാലമായുള്ള മോഹമായിരുന്നു. എഴുത്തിനിരുത്തിനു സാക്ഷിയാവണമെന്ന്‌ !
കാണിക്ക നിറയുമ്പോള്‍ കാണികള്‍ ഏറുന്നു ഒപ്പം കാവല്‍ക്കാരും കയ്യാളരും!

എഴുത്തച്ഛന്മാരുടെ പിന്തലമുറക്കാര്‍ സാഹിത്യലോകത്തു നിന്നും......!

അക്ഷരത്തുടക്കത്തിനു സാക്ഷിയാവാനും, നിറമേകാനും നിറയെ സന്ദര്‍ശകര്‍...

നുകരാന്‍ മധുരം നൊട്ടിനുണയാന്‍ നല്ല കരിമ്പനയുടെ ശര്‍ക്കര!

വിൽപ്പനക്കായി, മയിൽപ്പീലിമികവില്‍, ഒത്തിരി ദൈവശില്പങ്ങള്‍....!


അക്ഷരത്തോടൊപ്പം അൽപ്പം ഞെരിമൊരി കടിച്ചു രസിക്കാം.....!


അറിവിനോടൊപ്പം കറക്കാന്‍ ഒരു വര്‍ണ്ണപ്പങ്ക വില്‍ക്കാന്‍ വിടൂ പോലീസേ...!

ഓര്‍മ്മത്താളില്‍ സൂക്ഷിക്കാന്‍ മയിൽപ്പീലിത്തണ്ടുകള്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും...! ‍


വര്‍ണ്ണങ്ങളുടെ സൌന്ദര്യദര്‍ശനം.

4 comments:

കരീം മാഷ്‌ said...

ആധുനിക മലയാളത്തിന്‍റെ ആചാര്യന്‍
തുഞ്ചത്തെഴുത്തച്ഛന്‍റെ മണ്ണില്
അറിവിന്‍റെ ഹരിശ്രീ കുറിക്കാനെത്തിയ
ആയിരങ്ങള്‍ക്കിടയില്‍....
മലയാളത്തെ സ്നേഹിക്കുന്ന ഒരു കൊച്ചു കുടുംബവും.

അക്ഷരത്തിന്‍റെ ആദ്യലിപികുറിച്ചവിരലിനും നാക്കിനും
നന്മകള്‍ നേര്‍ന്നു കൊണ്ട്!
സ്നേഹപൂര്‍വ്വം!.

സുല്‍ |Sul said...

കില്‍ക്കന്‍ ട്ടാ.

Sabu Kottotty said...

അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കാനെത്തിയ കുരുന്നുകള്‍ക്കും ഈ ദിനത്തെ, ബൂലോകത്തെ നല്ല കുറിപ്പുകളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച മാഷിനും ഹൃദയം നിറഞ്ഞ ആശംസകള്‍...

Kaithamullu said...

മാഷെ,
തലേന്ന് ഞങ്ങളും ഉണ്ടായിരുന്നു, അവിടെ. രാമനുണ്ണിയുടേയും ലീലാകൃഷ്ണന്റേം എമ്മെന്‍ കാരശ്ശേരി മാഷ്ടേയും ഒപ്പം.

വഴിക്ക് വീട്ടില്‍ ഒന്ന് കേറായിരുന്നു,ട്ടാ!