Sunday, January 10, 2010
ആമ്പല്‍ക്കുളം
എന്നില്‍ നിന്നു തെറിച്ച വാക്കുകള്‍
ഉദ്ദേശിച്ചതിന്റെ വെറും പ്രേതമായിരുന്നു.
നീ എഴുതിയ വാക്കുകളുടെ അര്‍ത്ഥം
അറിഞ്ഞപ്പോഴേക്കുമതിന്റെ മണം മരിച്ചിരുന്നു.
പക്ഷെ നീ എഴുതാതെ പോയ വാക്കിനും,
ഉരിയാടാന്‍ വിട്ട വാചകങ്ങള്‍ക്കും
ഊതിക്കാച്ചിയ പൊന്നിന്റെ
വിലയുണ്ടെന്നറിയുന്നതിപ്പോഴാണ്..
അതു തെളിയിച്ചു തരാന്‍
നിനക്കന്നാകാതെ പോയി.
അല്ലെങ്കില്‍ അതു തെളിഞ്ഞു വരവേ
നാം ഇരുവഴിക്കകന്നു പോയി.
എടുക്കാനാണയമെന്നു കരുതി ആഴിയിലേക്കിട്ട
സ്വര്‍ണ്ണനാണയം പോലെ!
തെളിഞ്ഞ ജലാശയത്തിനടിയില്‍ ഇന്നും
ദൃശ്യമായ, വിലപ്പെട്ട കളിപ്പാട്ടം പോലെ!
സത്യം ഞാനിന്നെലെയും കണ്ടു.
അതിപ്പോഴും അവിടെയുണ്ട്.
പ്രഭ പറ്റി ദ്യുതി പായിച്ചു
കണ്ണിലൊന്നു കുത്തി ഒരു തുള്ളിത്തിളക്കം കാത്ത്‍!
അവ ഒരു ജന്മത്തിന്റെ
നീക്കിയിരിപ്പാണ്.
ഒരു മനുഷ്യായുസില്‍
ഞാന്‍ നേടിയ ശേഷിപ്പാണ്.
അതു വഴി പോകുമ്പോള്‍ നോക്കാന്‍ മറക്കില്ല.
കാരണം അതെന്റെ കൌമാരമായിരുന്നു.
അതിലെന്റെ തിളങ്ങുന്ന മനസ്സുണ്ടായിരുന്നു.
പൂക്കാതെ പോയ ഒരു പ്രണയമായിരുന്നു.
Subscribe to:
Post Comments (Atom)
2 comments:
അലംനി ഫെസ്റ്റ് 2010
ഗവ: കോളേജ് - മലപ്പുറം.
ജീവിതത്തില്
മറക്കാനാവാത്ത.....
വീണ്ടും
നെഞ്ചോടു ചേര്ത്തുവെയ്ക്കുന്ന
ചില ഓര്മ്മകള്
തിരിച്ചെടുക്കാന്....
ആ
പഴയ ക്യാമ്പസിലേക്ക്,
മലപ്പുറം ഗവ: കോളേജിലേക്ക്,
ഒരു വട്ടം കൂടി....
സതീര്ത്ഥ്യരുടെ
സ്നേഹത്തണലില്
ഒത്തുകൂടാന്....
പ്രണയവും പൊളീറ്റിക്സും
പാട്ടുംകളിയും കളിയാക്കലും
നിറഞ്ഞ....
തണല്മരങ്ങളും
പൂമരങ്ങളും നിറഞ്ഞ
വെയിലിടങ്ങളും
ചാഞ്ഞ
ഇടനാഴിയിലേക്കു
ഞാനും ഒന്നു പോയി നോക്കി.
ഇന്നലെ
ജനുവരിയിലെ രണ്ടാം ശനിയാഴ്ച തോറുമുള്ള അലംനിഫെസ്റ്റിലേക്ക്..!
apt-get install -f
Post a Comment