ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്കു അഭിമാനിക്കാന്‍ ആധുനീക മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പിതാവായ തുഞ്ചത്ത് എഴുത്തച്ചന്റെ ജന്മ ഗൃഹമുണ്ടിവിടെ.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ പെട്ട തൃക്കണ്ടിയൂര്‍ അംശത്തില്‍ പുല്ലുംകോട്ടു പറമ്പെന്നു പണ്ടറിയപ്പെട്ടിരുന്ന തുഞ്ചന്‍ മഠമെന്ന ഇപ്പോഴത്തെ തുഞ്ചന്‍ പറമ്പിലെത്താന്‍ തിരൂര്‍ ടൗണില്‍ നിന്നു തെക്കുപടിഞ്ഞാറേക്കു ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ മതി.
എഴുത്തച്ചന്റെ ശരിക്കുള്ള പേര്,ജീവിതകാലം തുടങ്ങിയവയെക്കുറിച്ചൊന്നും വ്യക്തമായ അറിവില്ല.രാമന്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ശരിക്കുള്ള പേരെന്നും സന്ന്യാസം സ്വീകരിച്ചതില്‍ പിന്നെ രാമാനന്ദന്‍ എന്നാക്കിയെന്നുമാണ് ഉള്ളൂരിന്റെ പക്ഷം.തന്റെ ജ്യേഷ്‌ഠനായി ഒരു രാമന്‍ ഉണ്ടെന്നു എഴുത്തച്ചന്‍ പറയുന്നതിനെ ആസ്‌പദമാക്കി പില്‍ക്കാലത്ത് ആളുകള്‍ രാമാനുജന്‍ എന്ന പേരു കല്‍പ്പിച്ചു കൊടുത്തതാവാമെന്നു കരുതപ്പെടുന്നു.
എഴുത്തച്ചന്റെ ജീവിതകാലം 16 ശതകത്തിന്റെ ആദ്യപാദമാണെന്നു മിക്ക പണ്‌ഡിതന്മാരും അഭിപ്രായപ്പെടുന്നു.വിദേശത്തു പോയി തമിഴ് ഗ്രന്ഥങ്ങളുമായി പരിചയപ്പെടാന്‍ കഴിഞ്ഞതാണത്രെ എഴുത്തച്ചന്റെ പ്രശസ്‌തിക്കു കാരണമായത്.
തമിഴില്‍ നിലനിന്നിരുന്ന കിളിപ്പാട്ടു പ്രസ്‌ഥാനത്തെ മലയാളത്തിലേക്കു കൊണ്ടുവന്നത് ഇദ്ദേഹമാണ്.കിളിയെ കൊണ്ടു കഥ പറയിക്കുന്ന രീതിയാണ് കിളിപ്പാട്ട്‌എഴുത്തച്ചന്‍ ഇതിന്നായി ഓമനത്തവും കണ്ഠശുദ്ധിയും ഉള്ള പെണ്‍കിളികളെയായിരുന്നത്രെ ആശ്രയിച്ചിരുന്നത്.
മലയാള സിനിമാഗാനങ്ങളില്‍ നാം കേട്ട തുഞ്ചന്റെ തത്ത!,തുഞ്ചന്‍പറമ്പിലെ തത്തേ! തുടങ്ങിയ പ്രയോഗങ്ങള്‍ ഓര്‍ക്കുമല്ലോ?തുഞ്ചത്തെഴുത്തച്ചന്‍ വളര്‍ത്തിയിരുന്ന ഒരു കുരങ്ങു ജീവിച്ചിരുന്ന ഒരു കാഞ്ഞിരമരത്തിലെ ഇലകള്‍ക്കു കൈപ്പില്ലന്നതു അദ്ദേഹത്തിന്റെ സന്ന്യാസസിദ്ധിയുടെ സൂചനയാണെന്നു പറയുന്നവരുണ്ട്.
ഭാര്യാവിയോഗ ശേഷം എഴുത്തച്ചന്‍ സന്ന്യാസം സ്വീകരിക്കുകയും പാലക്കാട് ജില്ലയിലെ ചിറ്റൂരിലേക്കു മാറി അവിടെ കുറെ ക്ഷേത്രങ്ങളും ബ്രാഹ്മണ ഗൃഹങ്ങളും ഒരു മഠവും സ്‌ഥാപിക്കുകയും ചെയ്‌തു. അവിടെ ആ രാമാനന്ദാഗ്രഹാരത്തില്‍ യോഗാഭ്യാസാദികാര്യങ്ങളില്‍ മുഴുകി താമസിച്ചു വരവേ ഒരു ധനു മാസത്തിലെ ഉത്രം നാളില്‍ എഴുത്തച്ചന്‍ സമാധിയടഞ്ഞു.
തിരൂരില്‍ താമസിച്ചിരുന്ന കാലത്തു തുഞ്ചന്‍ മലയാള സാഹിത്യഭാഷാരംഗത്തും ചിറ്റൂരില്‍ താമസിച്ചപ്പോള്‍ സന്ന്യാസ രംഗത്തും കൂടുതല്‍ സംഭാവനകള്‍ നല്‍കി.അദ്‌ധ്യാത്‌മ രാമായണം ഭാരതം എന്നീ സ്വതന്ത്ര തര്‍ജ്ജമകളും, ഉത്തര രാമായണം,ബ്രഹ്മാണ്ഡപുരാണം,ഭാഗവതം,ദേവീ മഹാത്‌മ്യം,ചിന്താരത്‌നം,ഹരിനാമ കീര്‍ത്തനം തുടങ്ങിയവയും എഴുത്തച്ചന്റെതാണ്.
എഴുത്തച്ചന്റെ ജന്മം കൊണ്ടു ധന്യമായ തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭത്തിന്റെ നാള്‍ എഴുത്തിനിരുത്തുവാന്‍ ധാരാളം കുട്ടികളെ കൊണ്ടു വരുന്നു.വിദ്യാരംഭത്തിനും അതിന്റെ ആഘോഷങ്ങള്‍ക്കും പ്രസക്‌തിയും,പബ്ലിസിറ്റിയും കൂടിവരുന്ന ഇക്കാലത്തു തുഞ്ചന്‍പറമ്പിലെ എഴുത്തിനിരുത്തുന്നതില്‍ സാഹിത്യലോകത്തിലെ ഉന്നതരുടെയും ഹൈന്ദവസാധുക്കളുടെയും സജീവ-സാന്നിധ്യം ഉണ്ട്.കേരള സര്‍ക്കാര്‍ ഈ സ്‌ഥലം ഏറ്റെടുത്തു സ്‌മാരകം നിര്‍മ്മിച്ചിട്ടുണ്ട്.വര്‍ഷം തോറും തുഞ്ചന്‍ പറമ്പില്‍ ആഘോഷങ്ങളുണ്ട്.എഴുത്തച്ചന്റെ കൃതികളെക്കുറിച്ചു പ്രബന്ധമത്‌സരവും ചര്‍ച്ചയും നടക്കാറുണ്ട്.
30 അക്ഷരങ്ങളുള്ള മലയാളം (വട്ടെഴുത്ത്) തുടങ്ങുക വഴി സാധാരണക്കരന്റെ വിരലിലെക്കു അക്ഷരങ്ങളെ ലയിപ്പിച്ചു ചേര്‍ത്തതു മഹാനായ എഴുത്തച്ചനാണ്.മലയാള ഭാഷയേയും അക്ഷരങ്ങളെയും സ്‌നേഹിക്കാനും ആദരിക്കാനും ആദ്യമായി പഠിപ്പിച്ച ഗുരു മതത്തിന്റെ ദീപജ്വാലയില്‍ അക്ഷരങ്ങളുടെ പ്രഭ കാണിച്ചു തന്ന ആ സ്മരണ ഒരോ മലയാളിക്കും ഉള്ളതു കൊണ്ടു തന്നെയാണ് കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടാനുള്ള യജ്ഞത്തിന്റെ ആദ്യ ദീപം തെളിച്ചതു തുഞ്ചന്‍ പറമ്പില്‍ നിന്നായിരുന്നു.
ഇന്നു മലയാള അക്ഷരങ്ങളെ ശാസ്‌ത്രീയമായി പരിഷ്‌കരിക്കുന്നതിനും,ഏകീകരിക്കുന്നതിനും ശ്രമിക്കുന്ന എല്ലാ തപിക്കുന്ന തലച്ചോറുകള്‍ക്കും അന്നത്തെ ആ 30 അക്ഷരവട്ടെഴുത്തുമായി മലയാളം മുഴുവന്‍ സാക്ഷരനാക്കാനിറങ്ങിയ രാമാനുജന്‍ എഴുത്തച്ചന്റെ അധ്വാനത്തിന്റെ ആഴമറിയാനാകും
ആ രാമാനുജനെഴുത്തച്ചന്റെ ജീവിതത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ടു ഓരോ മലയാളിക്കും മലയാളത്തെ അനുഭവിക്കാന്‍ കഴിയുന്നതിനു വേണ്ടി നാം അര്‍പ്പണബോധത്തോടെ ഇറങ്ങിയാല്‍ ഇന്റര്‍നെറ്റിലെ ഏറ്റവും ഇന്‍ഫോര്‍മേറ്റീവായ ഇന്ത്യന്‍ വിഭാഗം മലയാളമാകും. തീര്‍ച്ച.
തുഞ്ചന്‍പറമ്പിന്റെ ചില ചിത്രങ്ങള്‍ കാണുക.
വിവരങ്ങള്‍ക്കു പലരോടും കടപ്പാട്)
Tuesday, November 28, 2006
Subscribe to:
Post Comments (Atom)
17 comments:
തിരൂര്‍ തുഞ്ചന്‍ പറമ്പ്(ഫോട്ടോ ഫീച്ചര്‍)
ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്കു അഭിമാനിക്കാന്‍ ആധുനീക മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പിതാവായ തുഞ്ചത്ത് എഴുത്തച്ചന്റെ ജന്മ ഗൃഹമുണ്ടിവിടെ.
ആ രാമാനുജനെഴുത്തച്ചന്റെ ജീവിതത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ടു ഓരോ മലയാളിക്കും മലയാളത്തെ അനുഭവിക്കാന്‍ കഴിയുന്നതിനു വേണ്ടി നാം അര്‍പ്പണബോധത്തോടെ ഇറങ്ങിയാല്‍ ഇന്റര്‍നെറ്റിലെ ഏറ്റവും ഇന്‍ഫോര്‍മേറ്റീവായ ഇന്ത്യന്‍ വിഭാഗം മലയാളമാകും. തീര്‍ച്ച.
തുഞ്ചന്‍പറമ്പിന്റെ ചില ചിത്രങ്ങള്‍ കാണുക.
(വിവരങ്ങള്‍ക്കു പലരോടും കടപ്പാട്)
എന്താ മാഷേ ഈ ബ്ളോഗ് പിന്മൊഴിയിലെത്താത്തത്?.നല്ല ഉദ്യമം.പ്രത്യേകിച്ചും ഫഹദിനെ കുറിച്ചുള്ള പോസ്റ്റ്
കരീം മാഷേ, അഭിനന്ദനങ്ങള്‍...എഴുത്തച്ചനും മലയാളവും സന്തോഷിക്കും.
എന്താ മാഷേ ഈ ബ്ളോഗ് പിന്മൊഴിയിലെത്താത്തത്?.നല്ല ഉദ്യമം.പ്രത്യേകിച്ചും ഫഹദിനെ കുറിച്ചുള്ള പോസ്റ്റ്
വല്ല്യമ്മായി
വല്ല്യമ്മായിയുടെ കമണ്ടു വായിച്ചപ്പോഴാണ് ഞാന്‍ സെറ്റിംഗു വീണ്ടും നോക്കിയത്
പിന്മൊഴികല്‍ അറ്റ് ഗി ഇല്‍.കോമിനു പകരം പിന്മൊഴി അറ്റ് ഗി മെയില്‍.കോമായിരുന്നു തെറ്റി കൊറ്റുത്തിരുന്നത്. ഇപ്പോള്‍ ശരിയാക്കി.
നല്ലൊരു പോസ്റ്റ്,
തുളസിയും ഞാനും ഈയിടെ തുഞ്ചന്‍ പറമ്പിന്റെ വിശാലതയിലൂടെ പെരുമഴയത്ത് കറങ്ങി നടന്ന് കുറേ പടങ്ങള്‍ (തുളസി)പിടിച്ചിരുന്നു. ഒരടിക്കുറിപ്പിന്റെ അലക് ചേര്‍ത്ത് അവയൊക്കെ പോസ്റ്റിയത് കണ്ടപ്പോഴുണ്ടായ അതേ സംതൃപ്തി തോന്നുന്നു ഇത് കാണുമ്പോഴും ..
വളരെ ഹൃദ്യം!!
കരീം മാഷിന്റെ ഈ ലേഖനം കാണുമ്പോള്‍ “ അരി നിരത്തിയ പാത്രത്തില്‍ അ,ആ,ഇ,ഈ എഴുതിപ്പഠിച്ചതൊക്കെ ഓര്‍മ്മ വരുന്നു.നന്നായിരിക്കുന്നു മാഷേ..!!
നല്ല ലേഖനം. ഇപ്പോ ഗവേഷണമാണല്ലേ..
നന്നായിരിക്കുന്നു മാഷേ, അറിവും ആശയവും അടങ്ങിയ ഇത്തരം ലേഖനങ്ങള്‍ എന്നും നന്മയ്ക്ക് തന്നെ.
-പാര്‍വതി.
മാഷേ..
സി. രാധാകൃഷ്ണന്റെ “തീക്കടല്‍ കടഞ്ഞ് തിരുമധുരം” എന്ന നോവല്‍ വായിച്ചിട്ടുണ്ടോ ?
അതില്‍ അദ്ദേഹം കുറച്ചുകൂടി വിശദമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
നന്നായി മാഷേ. :)
കരീം മാഷേ..
നല്ല ലേഖനം. എഴുത്തച്ചനെ പറ്റി ഒന്നുമറിയാത്തവര്‍ക്കും കുറച്ചൊക്കെ അറിയുന്നവര്‍ക്കും ഒരു പോലെ ഉപകാരമാവും
അങ്ങോട്ടുള്ള വഴി വരെ ക്ര്‌ത്യമായി പറഞ്ഞതിനു നന്ദി
മാഷേ,നല്ല ലേഖനം.
അപ്പൊ,നാട്ടില്‍ പോയി വന്നതിനു കാര്യമുണ്ടായി,അല്ലെ?
എഴുത്തച്ചനേയും മലയാളഭാഷയുടെ ഉത്ഭവത്തെയുംകുറിച്ച്
മനസ്സിലാക്കാനല്ല,ഇന്നേറെപ്പേരും അവിടെയെത്തുന്നത്.
ഇന്നു തുഞ്ച്ന്‍പറമ്പിനെ ഉപയോഗപ്പെടുത്തുന്നതധികവും സ്റ്റുഡിയൊ ഫോട്ടൊഗ്രാഫര്‍മാരാണ്.വധൂ വരന്മാരുടെ ഫോട്ടോയെടുക്കുന്നതിന്,എന്നാണെനിക്ക് തോന്നിയിട്ടുള്ളത്
എഴുത്തച്ചനേയും തുഞ്ചന്‍പറമ്പിനേയും കുറിച്ച് എഴുതിയ ലേഖനം കുറച്ചുകൂടി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. ചിത്രങ്ങള്‍ കൊടുത്തതും വളരെ നന്നായി. നന്ദി കരീം മാഷേ.
കൃഷ് | krish
നന്നായിരിക്കുന്നു കരീം മാഷേ, അറിവും ആശയവും അടങ്ങിയ ഇത്തരം ലേഖനങ്ങള്‍ എന്നും നന്മയ്ക്ക് തന്നെ.
http://www.muneerpp.com
നന്നായിരിക്കുന്നു മാഷേ, അറിവും ആശയവും അടങ്ങിയ ഇത്തരം ലേഖനങ്ങള്‍ എന്നും നന്മയ്ക്ക് തന്നെ.
എന്നെയും പരിചയപ്പെറ്ടൂ:
നന്നായിരിക്കുന്നു കരീം മാഷേ, അറിവും ആശയവും അടങ്ങിയ ഇത്തരം ലേഖനങ്ങള്‍ എന്നും നന്മയ്ക്ക് തന്നെ...........
മാഷേ..
ഞാനും ഒരു തിരൂര്‍ക്കാരനാണ്.
ആദ്യമായാണെന്ന് തോന്നുന്നു ഈ ബ്ലോഗില്‍.
അറിവ് പകര്‍ന്ന ലേഖനത്തിന് വളരെ നന്ദി. പരിചയപ്പെടണമെന്നു ആഗ്രഹിക്കുന്നു.
ഇനിയും വരാം.
സസ്നേഹം
ഇസ്മായില്‍ കുറുമ്പടി (തണല്‍)
ദോഹ ഖത്തര്‍
shaisma@gmail.com
Post a Comment