Wednesday, December 20, 2006

തിരിച്ചറിയാമോ? (ചിത്രം)

ഈ വസ്തു എന്താണെന്നു തിരിച്ചറിയുക (കാണട്ടെ നിങ്ങളുടെ നിരീ‍ക്ഷണപാടവം)

12 comments:

കരീം മാഷ്‌ said...

ഈ വസ്തു എന്താണെന്നു തിരിച്ചറിയുക (കാണട്ടെ നിങ്ങളുടെ നിരീ‍ക്ഷണപാടവം)
കറക്ട് ഉത്തരം പറയുന്നവര്‍ക്കു ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 45 കിലോ ഗ്രാം സ്വര്‍ണ്ണ നറുക്കെടുപ്പിലേക്കുള്ള ഒരു ടിക്കറ്റ് സമ്മാനം (45 ദിവസത്തിനു ശേഷം)

Anonymous said...

അതൊരു ക്ലോകല്ലേ? അതാണ് തിരിച്ചറിയേണ്ടത്? അതോ അത് എന്ത് സാധനം കൊണ്ടാണ് ഉണ്ടാക്കിയേക്കണേയെന്നൊ?

കരീം മാഷ്‌ said...

അതുണ്ടാക്കിയ മെറ്റീരിയലല്ല. ആ സാധനം എന്താണ്‌, അതിന്റെ ഉപയോഗം എന്താണ്. എന്നു പറയൂ കൂട്ടരേ!

കാളിയമ്പി said...

ഇതീ ചായ ഗ്ലാസ്സൊക്കെ വയ്ക്കുന്ന തൂക്കല്ലേ..ചായക്കടേലൊക്കെ ഉള്ളതരം..?

അടിച്ചാല്‍ പകുതി മലയാളം ബ്ലോഗ്ഗിങ്ങിന്..:)

ബിന്ദു said...

ഇതൊരു തൂക്കുവിളക്കാണോ? അടിച്ചാല്‍...
അതെ, സമ്മാനം കിട്ടിയാല്‍ പകുതി ഞാന്‍ മാഷിനു തന്നെ തരാം, തൂക്കു വിളക്കു തന്നെ എന്നു പറയാമൊ?:)

K.V Manikantan said...

പണ്ടൊരു അറബി വീട്ടില്‍ നിന്ന് ഈ തൂക്കുവിളക്ക് മോഷണം പോയി. കാലമേറേ ക്കഴിഞ്ഞു. അവിടത്തെ വേലക്കാരന്‍, നാട്ടില്‍ പോയി കല്യാണം കഴിഞ്ഞ് തിരിച്ച് വന്ന് വലിയ അന്തസ്സില്‍ അവന്റെ കല്യാണാ ക്യാസറ്റ് അറബി മുതലാളി, ഭാര്യ, അസംഖ്യം കുഞ്ഞുങ്ങള്‍ ഇവരോടോത്ത് ഇരുനു കണ്ടു.

ഈ വിളക്ക് കണ്ടപ്പോള്‍ പിള്ളേര് ആര്‍ത്തു വിളിച്ചു പറഞ്ഞു. നമ്മടേ തൂക്ക് വിളക്ക് എന്ന്!

അതു തന്നെ ഇത് ;)

കരീം മാഷ്‌ said...

സങ്കുചിതന്റെ കമണ്ടു വായിച്ചു. രസായി. ഒരു നല്ല ഹാസ്യരചനക്കുള്ള ത്രെഡായിരുന്നു.ഞാനിതെപ്പോഴെങ്കിലും ഒന്നു വിപുലീകരിച്ചാല്‍ കേസ്സു കൊടുക്കുമൊ?

Siju | സിജു said...

ഇതു ചായക്കടയിലെ തൂക്ക്..

സങ്കുചിതന്‍ ചേട്ടാ, കരീം മാഷ് രഹസ്യമാക്കി വെച്ചിരുന്ന ഈ കാര്യങ്ങളൊക്കെയെങ്ങനെയറിഞ്ഞു :-)

Physel said...

അതൊരു ഫാന്‍സി ലൈറ്റ് ഷേഡ്...ഒന്നൂടെ കടുപ്പിച്ചു പറഞ്ഞാ ബാ‍ത് റൂമിന്റെ ചുവരില്‍ തൂക്കിയത്!

അരവിന്ദ് :: aravind said...

ഇത് ചാ‍യഗ്ലാസ് വയ്ക്കുന്ന തൂക്ക്.

അല്ലേ?

Anonymous said...

തൂക്കുവിളക്ക്...ചായത്തൂക്ക്...തൂക്കുചായ..
ചായവിളക്ക്.....വിളക്കുതൂക്ക്.....ക്ലോക്കാ?
ശ്ശെ ആകെ കണ്‍ഫൂഷ്യസായിപ്പോയി. ഞാന്‍ തോറ്റു. ഉത്തരമെവിടെ?

Kaippally said...

ഇതു table top crystal glass holder.

:)