Sunday, December 24, 2006

പിറന്നാള്‍ സമ്മാനം

അങ്ങനെ ഡിസംബറിലെ അവസാന ദിനങ്ങളെത്തി,
പുറത്തു മഞ്ഞും നല്ല തണുപ്പും,
പക്ഷെ ഞാന്‍ ജാക്കറ്റിനകത്താണ്‌,
വീട്ടിനകത്തു ഞാന്‍ ഒത്തിരി മെഴുകുതിരികള്‍ തെളിച്ചു,
പള്ളി മണികള്‍ വിളിച്ചു പറയും ക്രിസ്തുമസ്സായെന്നു,
പക്ഷെ അതിന്നു മുന്‍പെ എന്റെ മോന്‍ എന്നെ വിളിച്ചു പറഞ്ഞിരിക്കുന്നു അവനു പിറന്നാള്‍ സമ്മാനം വേണമെന്നു,

ഞാനാഘോഷിക്കാത്ത അവന്റെ ജന്മദിനം (എനിക്കവന്റെ ജന്മം മുതലേ ആഘോഷമാണ്‌) ലോകരെല്ലാം ആഘോഷിക്കുന്ന ക്രിസ്തുമസ്‌ ദിനത്തിലായതു അവന്റെ ഭാഗ്യം.
പരിഭവം ഒരു കഥയായി അവന്‍ കഴിഞ്ഞ വര്‍ഷം എഴുതി മലയാളമനോരമയില്‍ കുട്ടികളുടെ കോളത്തില്‍ പ്രസിദ്ധീകരിച്ചത്‌ അയച്ചു തന്നതിവിടെ ചേര്‍ക്കുന്നു.
പിറന്നാള്‍ സമ്മാനം

11 comments:

കരീം മാഷ്‌ said...

അങ്ങനെ ഡിസംബറിലെ അവസാന ദിനങ്ങളെത്തി,
പുറത്തു മഞ്ഞും നല്ല തണുപ്പും,
പക്ഷെ ഞാന്‍ ജാക്കറ്റിനകത്താണ്‌,
വീട്ടിനകത്തു ഞാന്‍ ഒത്തിരി മെഴുകുതിരികള്‍ തെളിച്ചു,
പള്ളി മണികള്‍ വിളിച്ചു പറയും ക്രിസ്തുമസ്സായെന്നു,
പക്ഷെ അതിന്നു മുന്‍പെ എന്റെ മോന്‍ എന്നെ വിളിച്ചു പറഞ്ഞിരിക്കുന്നു അവനു പിറന്നാള്‍ സമ്മാനം വേണമെന്ന്

ഞാന്‍ ഒരു കൊച്ചു ബ്ലോഗറെ ഏഴു വയസ്സ്‌ ഇപ്പോള്‍ മൂന്നാം ക്ലാസ്സില്‍) അവന്റെ ജന്മദിനത്തില്‍ ഇവിടെ പരിചയപ്പെടുത്തുന്നു.

അമല്‍ | Amal (വാവക്കാടന്‍) said...

മത്ത കുത്തിയാല്‍..
ശബാബിന് ജന്മദിനാശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കരീം മാഷേ, മകനുള്ള ജന്മദിനാശംസകള്‍

ഇടിവാള്‍ said...

മകനു ജന്മദിനാശംസകള്‍ മാഷേ!

ദേവന്‍ said...

കുട്ടിബ്ലോഗന്‌ ജന്മദിനാശംസകള്‍! മിടുക്കനായി വളരണം കേട്ടോ.

മുസ്തഫ|musthapha said...

മാഷെ, മോന് ഞങ്ങളുടെ പിറന്നാള്‍ ആശംസകള്‍ അറിയിക്കണം. മോന്‍റെ പിറന്നാള്‍ ആണെന്ന് അന്ന് വീട്ടീ വന്നപ്പോ പറഞ്ഞില്ലല്ലോ :)

Kalesh Kumar said...

മകൻ പുലിയാകും!
വിത്തുഗുണം!!!!

Raghavan P K said...

മകന്‍ ശബാബിന് ജന്മദിനാശംസകള്‍
ക്രിസ്തുമസ്സാഘോഷിക്കാന്‍ മറ്റൊരു കാരണം കൂടി.

വേണു venu said...

മാഷേ, മകനു ജന്മദിനാശംസകള്‍ .

വിഷ്ണു പ്രസാദ് said...

ശബാബ് കുട്ടന് ജന്മ്ദിനാശംസകള്‍ ...

കരീം മാഷ്‌ said...

എന്നെ എഴുതിത്തോല്‍പ്പിച്ച എന്റെ പൊന്നു മോനും ഈ ക്രിസ്റ്റുമസ് ദിനത്തില്‍ അവനു ജന്മദിനം നല്‍കിയ എന്റെ സാബിക്കും ഇനിയും ദൈവാനുഗ്രഹമുണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടു അവനു മംഗളങളും, അനുഗ്രഹങ്ങളും നേര്‍ന്ന എല്ലാര്‍ക്കും നന്ദി.