Wednesday, April 18, 2007
പ്രതിമകളും പ്രഖ്യാപിത പ്രതീകങ്ങളും
നാല്ക്കവലകളിലും,പൊതുസ്ഥലങ്ങളിലും പ്രതിമകള്‍ സ്ഥാപിക്കുന്നതു വ്യക്തമായ മാനദണ്ധങ്ങള്ക്കനുസരിച്ചാണ്. വെറുതെ കേറി തോന്നിയ കോലത്തില്‍ ആരും പ്രതിമ പണിയാന്‍ പാടില്ല.
ശില്പികള് പ്രതിഭാശാലികള്‍ അല്ലെങ്കില്‍ മഹാന്മാര് നിന്ദിക്കപ്പെടും.
എസ്.കെ.പൊറ്റക്കാടിന്റെ കോഴിക്കോട്ടുള്ള പ്രതിമ അദ്ദേഹത്തിന്റെ സ്വന്തം കുടുംബക്കാര്‍ക്കു പോലും മനസ്സിലാക്കാന്‍ പറ്റാത്ത രൂപമാണെന്നു അന്നു തന്നെ വിവാദമായിരുന്നു.
മഹാന്മാരുടേ ഓര്‍മ്മക്കായി ഭാരതം മുഴുവന്‍ നാം എത്ര പ്രതിമകള്‍ പണിതു. ഗാന്ധിജി, സുഭാഷ്ചന്ദ്രബോസ്, നെഹ്റു, ഇന്ദിരാഗാന്ധി, പട്ടേല്‍, നാരായണഗുരു, ഇ.എം.എസ്, എ.കെ.ജി., കുമാരനാശാന്, വള്ളത്തോള്‍ തുടങ്ങിയ മഹാരഥന്മാര് ഇന്നു പക്ഷികള്‍ക്കു വിസര്ജിക്കപ്പെടാനായി പൊതു മദ്ധ്യത്തില്‍ നിവര്‍ന്നു നില്ക്കുന്നതു കാണുമ്പോള്‍ നാം വിഷമിക്കുന്നു..
മലമ്പുഴയില്‍ കാനായിയുടെ "യക്ഷി" ക്കടുത്ത് ഒരിന്ധ്യന് മുന്‍ പ്രധാനമന്ത്രിയുടെ പ്രതിമ അംഗഭംഗം വന്നു നില്ക്കാന് തുടങ്ങിയിട്ടു വര്‍ഷങ്ങളായി.
പരിരക്ഷിക്കാനും ആദരിക്കാനും സാധിക്കില്ലങ്കില്‍ എന്തിന്നീ അനാദരവ്.
ചുരുക്കം ചില പ്രതിമകള്‍ വളരെ ബഹുമാനത്തോടെ സംരക്ഷിക്കപ്പെടുന്നുണ്ട് ( ഉദാഹരണം - കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ സ്ഥാപിച്ച വൈദ്യരത്നം വാര്യരുടെ പ്രതിമ നില്ക്കുന്ന മണ്ഢപം പോലും ശുദ്ധിയില്ലാതെ കയറാന്‍ തോന്നില്ല)
പ്രതിമ പണിയുമ്പോള്‍ ശാസ്ത്രീയതയും ശില്പചാതുര്യവും നിലനിര്‍ത്തിയില്ലങ്കില്‍ അപമാനിക്കല്‍ തന്നെ. PWD കോണ്‍ട്രാക്ടര്‍മാര്‍ കലിങ്കു വാര്‍ക്കുന്നതു പോലെ മഹാന്മാരുടെ പ്രതിമകള്‍ വാര്‍ത്ത് ഡിസ്റ്റംബര്‍ അടിച്ചു ബില്ലുപാസ്സാക്കി പോയ പിറകെ പൊട്ടിപ്പൊളിഞ്ഞ വദനവുമായി നില്ക്കുന്ന ഈ സ്വാതന്ത്ര്യസമര നായകര്‍ക്കു ജീവനില്ലാത്തവരായതിനാല് നന്നായി, ഇല്ലങ്കില്‍ അഹിംസയെക്കെ ഒരു ഭാഗത്തുവെച്ചവര് ഷാജികൈലാസ്-രന്‍ജിപണിക്കര്‍-സുരേഷ് ഗോപി! ഡയലോഗ് പറഞ്ഞു യെവരെയൊക്കെ വകവരുത്തിയേനെ!
ശില്‍പ്പ നിര്‍മ്മിതിയില്‍ ഒരുപാടു ഗ്രാമറുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട് (കാനായി കുഞ്ഞിരാമന് ശില്പിയുടെ ഒരു ശില്പശാലയില് പങ്കെടുത്ത ഓര്‍മ്മയില്‍ നിന്നു)
ഉദാഹരണമായി:-
കുതിരപ്പുറത്തേറിയ പടയാളിയുടെ പ്രതിമ പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില അറിയാവുന്ന ഗ്രാമറുകള്‍:-
1.പടയാളി ജീവിച്ചിരിക്കേ പ്രതിമ പണിതു കൂടാ.
2.പടയാളി യുദ്ധത്തിനിടക്കു മുറിവേറ്റു പിന്നീടാണ് മരിച്ചതെങ്കില്‍ കുതിരയുടെ ഒരു കാല് പൊക്കിയരൂപത്തിലാവും പണിതിരിക്കുക (ഉദാഹരണം- ടിപ്പു സുല്‍ത്താന്‍)
3. പടയാളി യുദ്ധക്കളത്തില്‍ വെച്ചു മരണപ്പെട്ടുവെങ്കില്‍ കുതിരയുടെ രണ്ടു കാലുകളും വായുവിലേക്കുയര്ത്തിപ്പിടിച്ച രീതിയിലായിരിക്കും.(ഉദാഹരണം - ജ്ഞാന്സി റാണി, ശിവജി)
4. പടയാളിയിരിക്കുന്ന കുതിരയുടെ നാലുകാലും തറയില്‍ സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ പടയാളി യുദ്ധത്തിലാവില്ല മരിച്ചത്.
(അങ്ങനെയാവുമ്പോള്‍ കുതിരപ്പുറത്തിരിക്കുന്ന സുഭാഷിന്റെ പ്രതിമ പണിയുമ്പോള്‍ പ്രതിമാനിര്‍മ്മാണം വിഷമചിന്തയുണ്ടാക്കും കാരണം സുഭാഷ്! ചന്ദ്രബോസിന്റെ മരണമെങ്ങനെയെന്നു ഇപ്പോഴും തീരുമാനിച്ചിട്ടില്ലല്ലോ!).
ഇനി വാല്‍ക്കഷ്ണം.
ഇവിടെ ഉമ്മുല്‍ കുവൈനില്‍ ഞാന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത് "ഗോഡാചൗക്ക്" എന്ന പേരിട്ട് ഒരു റൗന്‍ഡ് അബൗട്ട് പണിത് അതില്‍ ഏഴു കുതിരകള്‍ ചിന്നം വിളിച്ചുകോണ്ട് രണ്ടു കാലുകള്‍ അന്തരീക്ഷത്തിലാക്കി ചാടുന്ന ഒരു പ്രതിമാ സമുച്ചയമുണ്ട്.(എന്താണാവോ അതിന്നര്‍ത്ഥം). ഏഴു കുതിരകളും വിപരീത ദിശയിലാണ് കുതിക്കുന്നത്. ഏഴു കുതിരകള്‍ പ്രതിനിധാനം ചെയ്യുന്നത്! ഏഴു എമിറേറ്റിനെയാവാം (അബൂദാബി, ദുബൈ, ഷാര്‍ജ, ഫുജൈറ, റാസല്‍ ഖൈമ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍) . പക്ഷെ അവ ഒരേ ദിശയിലേക്കു കുതിക്കുന്നതായിരുന്നു അര്‍ത്ഥവത്താവുക.
ആ കുതിരകളുടെ പുറത്തൊന്നും പടയാളികള്‍ ഇല്ലതാനും. ഇവരുടെ പുതിയ ഗ്രാമര്‍ പഠിക്കേണ്ടിയിരിക്കുന്നു.
ഇനി നമ്മുടെ കുതിരപ്പുറത്തിരിക്കുന്ന ബ്ലോഗര്‍ പടയാളിയുടെ പ്രതിമ പണിയുമ്പോള്‍ കുതിരയുടെ കാല് തറയില്‍ തൊടുമോ? അതോ നാലു കാലും നിലംവിട്ട രീതിയില്‍ വേണോ എന്ന വര്‍ണ്ണത്തില്‍ ആശങ്ക.
ഒരു തമാശ
ഗ്ലാസ് പെയ്ന്റിംഗിനെക്കാള് എളുപ്പം പ്രതിമയുണ്ടാക്കലാണ്.
ഉദാഹരണത്തിന് അമിതാബിന്റെ പ്രതിമയുണ്ടാക്കാന്‍ അത്രയും വലിപ്പമുള്ള ഒരു കരിങ്കല്ലു കിട്ടണമെന്നേയുള്ളൂ.
കിട്ടിയാല്‍, ആ കല്ലില്‍ നിന്നു അമിതാബിന്റെതിനു സാമ്യമല്ലാത്ത ഭാഗങ്ങള്‍ ചെത്തി കളഞ്ഞാല്‍ അമിതാബിന്റെ പ്രതിമ റഡി ( എന്താ..അല്‍ഭുതമല്ലെ..!)
കരീം മാഷ് said...
ഇനി നമ്മുടെ കുതിരപ്പുറത്തിരിക്കുന്ന ബ്ലോഗര്‍ പടയാളിയുടെ പ്രതിമ പണിയുമ്പോള്‍ കുതിരയുടെ കാല് തറയില്‍ തൊടുമോ? അതോ നാലു കാലും നിലംവിട്ട രീതിയില്‍ വേണോ എന്ന വര്‍ണ്ണത്തില്‍ ആശങ്ക.
ഈ സചിത്ര ലേഖനമൊന്നു വായിച്ചു നോക്കൂ.!
23 September, 2006
ദില്ബാസുരന് said...
കരീം മാഷെ,
കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ സ്ഥാപിച്ച വൈദ്യരത്നം വാര്യരുടെ പഞ്ചലോഹ പ്രതിമ നില്ക്കുന്ന മണ്ഢപം പോലും ശുദ്ധിയില്ലാതെ കയറാന്‍ തോന്നില്ല
കോട്ടക്കല്‍കാരന്‍ എന്ന നിലയില്‍ പറയട്ടെ: ധര്‍മ്മാശുപത്രിയുടെ മുന്നിലുള്ള പൂര്ണ്ണകായപ്രതിമയെ ആണ് ഉദ്ദേശിച്ചിരിക്കുന്നത് എങ്കില്‍ അത് പഞ്ചലോഹമല്ല. വെള്ള മാര്‍ബിളാണ്.
വേറെ ഏതെങ്കിലും പ്രതിമ ആണേങ്കില്‍ ഞാന്‍ ഓടി രക്ഷപ്പെട്ടിരിക്കുന്നു.
23 September, 2006
കരീം മാഷ് said...
ഈസ് ഇറ്റ് ട്രു....... എന്നാ ഇനി നീ ഓടണ്ടാ, ബാക്കി ഞാന്‍ ഓടാം. തിരുത്തിനു നന്ദി "ദിര്ബൂ".
ഞാന്‍ പറഞ്ഞ ആ പെണ്ണിനെ കുറിച്ചു നല്ലോണം അനേഷിച്ചോ?
കല്ല്യാണം ഉടന്‍ വേണന്നാ അവളുടെ വീട്ടുകാരുടെ നിര്‍ബന്ധം
മറ്റു ബാച്ചിലേര്‍സ് അറിയണ്ടാ (സ്വകാര്യം കൊ-ര-ട്ടി)
23 September, 2006
Anonymous said...
മാഷേ
ആ ഗോഡാ ചൌക്കിന്റെ അടിയില്‍ എന്തെങ്കിലും ഫാക്റ്റ്സ് എഴുതി വെച്ചിട്ടുണ്ടോന്ന് നോക്കാവൊ? ഞാന്‍ ഗൂഗിളില്‍ തപ്പീട്ട് ഒന്നും കിട്ടീല്ല. ചിലപ്പൊ എന്തെങ്കിലും സിഗ്നിഫിക്കന്‍സ് കാണും ആ പ്രതിമക്കും.
നല്ല ലേഖനം..എനിക്കറിയില്ലായിരുന്നു ആ കുതിരേടെ ഒരു കാല് പൊങ്ങിയിരിക്കണം എന്നുള്ള കാര്യങ്ങള്‍ ഒക്കെ. നന്നായി.ഇനീം ഇതുപോലത്തെ എഴുതണേ..
23 September, 2006
ദില്ബാസുരന് said...
കരീം മാഷെ,
ഒരു കാര്യം കാണിച്ച് തന്നതിന് ഇങ്ങനെ തന്നെ വേണം.
പിന്നെ ആ പെണ്‍കുട്ടി ഓക്കെ പക്ഷേ സ്ത്രീധനം അങ്ങോട്ട് ഒക്കുന്നില്ല. ബെന്‍സ് സീ ക്ലാസ് ബ്ലാക്ക് പറ്റില്ലത്രേ. ഞാന്‍ ഇട്ടിട്ട് പോന്നു. അല്ല പിന്നെ! (ഇതും സ്വകാര്യം- കൊരട്ടി)
23 September, 2006
ഞാന്‍ ഇരിങ്ങല്‍ said...
ഇത്രയ്ക്കങ്ങ് നിരീച്ചില്ല. കുതിര കാല് പൊക്കുന്നതിനും ചലിപ്പിക്കുന്നതിനും ഒക്കെ പ്രതിമ നിര്‍മ്മാണത്തില്‍ പ്രത്യേക നിയമങ്ങള്‍ ഉണ്ടു എന്നു അറിയുന്നതു തന്നെ ആദ്യമാണ്. ഇനി പ്രതിമകള്‍ കാണുമ്പൊള്‍ ആസ്വാദനത്തിനു പുതിയ തലങ്ങള്‍ കാണാന്‍ കഴിയും. നന്ദി മാഷെ. ഒരു പാട്.
കലേഷ് കുമാര്‍ said...
കരിംഭായ്, കലക്കി!
ഞാനിതിനെക്കുറിച്ച് എഴുതാനിരുന്നതാ.
24 September, 2006
കൈപ്പള്ളി said...
കരീം സാര്‍
പോസ്റ്റുകള്‍ വായ്ക്കാറുണ്ട്. പടങ്ങള്‍ കണ്ടു. പലവെട്ടം കലേഷിനെ കാണാന്‍ അതുവഴി പോകുംബോള്‍ പടങ്ങള്‍ എടുക്കണം എന്നു അലോചിച്ച് ഞാന്‍ അവിടെ വണ്ടി നിര്ത്തിയിടുണ്ട്. എന്തോ എനിക്ക് ആ കുതിരകളെ ഇഷ്ടപെടുന്നില്ല. anatomy ഒന്നും തീരെ ശെരിയല്ല. GRG (Gypsum reinforced Glass) കൊണ്ടുള്ള ഈ സാധനത്തിനെ ശില്പം എന്നു എനിക്ക് വിളിക്കാന്‍ അല്പാം വിഷമം. കാനായി സാറിന്റെ മത്സ്യകന്യകയും, യക്ഷിയും ഒക്കെ കണ്ടു പരിചയമുള്ളതുകൊണ്ടാവണം.
താങ്കള്‍ ശില്പങ്ങളെ കുറിച്ച് നല്ല അറിവുള്ള വ്യക്തിയാണു്. ബാക്കിയുള്ളവനു ചിന്തിക്കാന്‍ വിഷയം തരുന്നവനാണ് ശെരിയായ മാര്‍ഗ്ഗദര്‍ശ്ശി.
നന്ദി.
24 September, 2006
മുസാഫിര്‍ said...
നല്ല നിരീക്ഷണം കരിം മാഷെ !
കുതിരയുടെ കാര്യം അറിയാമായിരുന്നു.
പ്രതിമയുടെ കാര്യത്തില്‍ ഏറ്റവും വിഷമം തോന്നിയത്
അഫ്ഘാനിസ്ഥാനില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധന്റെ പ്രതിമ തകര്ക്കപ്പെട്ടപ്പോഴാണു.
24 September, 2006
വൈക്കന്... said...
“ പടയാളി യുദ്ധക്കളത്തില്‍ വെച്ചു മരണപ്പെട്ടുവെങ്കില്‍ കുതിരയുടെ രണ്ടു കാലുകളും വായുവിലേക്കുയര്ത്തിപ്പിടിച്ച രീതിയിലായിരിക്കും“
അഞ്ചു പേരെ ആവശ്യമുണ്ട്: കുതിരയോടിക്കാന്‍ അറിയില്ലെങ്കിലും ബെര്‍തെ കേറി ഇരുന്നാലും മതി..
24 September, 2006
അലിഫ് /alif said...
അറിവില്ലാതിരുന്ന കുറെകാര്യങ്ങളില് വെളിച്ചം പകര്‍ന്നുതന്നതിന് നന്ദി. താങ്കളുടെ നിരീക്ഷണപാടവവും അഭിനന്ദനീയം.
24 September, 2006
Anonymous said...
I think the fact stated by you is an urban legend.
http://en.wikipedia.org/wiki/Equestrian_sculpture
http://www.snopes.com/military/statue.htm
Read the second link and you can see the real fact.
27 September, 2006
കരീം മാഷ് said...
വളരെ നന്ദി അനോണി.
ഈ ലിങ്കുകള്‍ എനിക്കു നേരത്തെ കിട്ടിയിരുന്നങ്കില്‍ ഞാന്‍ എന്റെ ലേഖനം ഒന്നു കൂടി ആധികാരികമാക്കിയെനെ! ഇനി അതു വായനക്കാര്‍ക്കു കൂടുതല്‍ വിവിരത്തിന്നായി ഇവിടെ ലിങ്കു കൊടുക്കുന്നു.
വളരെ നന്ദി.
27 September, 2006
Subscribe to:
Post Comments (Atom)
8 comments:
മാഷു പറഞ്ഞപ്പോഴാണ് കുതിര നില്ക്കുന്ന രീതിയില്‍ ഇത്രയും അര്‍ത്ഥങ്ങള്‍ ഉണ്ടെന്നു മനസ്സിലായത്.
നന്നായിരിക്കുന്നു സചിത്ര ലേഖനം
ആ പാറക്കല്ലില്‍ നിന്നു വേണ്ടാത്ത ഭാഗങ്ങള്‍ ചെത്തി കളയാനാണു എറ്റവും ബുദ്ധിമുട്ട് ;)
പ്രതിമാ നിര്‍മ്മാണത്തിലെ വ്യാകരണം പറഞ്ഞുതന്നതിന് നന്ദി..
qw_er_ty
കരീം മാഷേ,
പ്രതിമയുണ്ടാക്കുന്നതിന്റെ സാങ്കേതികത്വം പറഞ്ഞു തന്നതിനു നന്ദി.
ചുരുക്കമായി പറഞ്ഞാല്‍ ഓരോ കരിങ്കല്ലിലും നാം ആരുടെ പ്രതിമയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവോ ആ വ്യക്തിയുടെ അഥവാ സബ്ജക്റ്റിന്റെ രൂപം ഒളീഞ്ഞിരിക്കുന്നുണ്ട്.
അതില്‍നിന്നു ആവശ്യമില്ലാത്ത ഭാഗങ്ങള്‍ അങ്ങു ചെത്തിക്കളഞ്ഞേക്കുക. അപ്പോള്‍ പ്രതിമയായി. അതിനാണോ ഇത്ര ബുദ്ധിമുട്ട്!
രൂപത്തെപ്പറ്റി നല്ല ബോധമില്ലാത്തവര് നെഹ്രുവിന്റെ രൂപം കൊത്തിയുണ്ടാക്കുമ്പോള് അതു ഗാന്ധിജിയോ കേളപ്പനോ ഒക്കെയായി മാറുന്നു. എന്നാലും കഴിച്ചു കൂട്ടാം. വിവരമുള്ളവര്‍ അതിനെ ഗാന്ധിജിയെന്നോ, കേളപ്പനെന്നോ വിളീച്ചാല്‍ മതിയല്ലോ.
കൊത്തി വരുമ്പോള്‍ എന്തു സാധനമാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത ഒരു രൂപമായി മാറിയാലോ? അവിടെയാണു കളി.
ആദ്യം രൂപത്തെപ്പറ്റി പഠിക്കുക. അപ്പോള്‍ ഏതൊക്കെയാണു ആവശ്യമില്ലാത്ത ഭാഗങ്ങള്‍ എന്നു മനസിലാകും. പിന്നെ അതങ്ങു ചെത്തിക്കളഞ്ഞാല്‍ മതിയല്ലോ.
കുതിരകളുടെ അവയവങ്ങളുടെ ഓറിയന്റേഷന്‍ പടയാളിയുടെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കണം എന്ന ആശയം പറഞ്ഞു തന്നതിനു നന്ദി. ഞാനും കണ്ടിട്ടുണ്ട് കുതിരകളുടെ പ്രതിമകള്‍. ചിലത് ഒറ്റക്കാലു പൊക്കിയാണു നില്‍പ്പ്. മറ്റു ചിലത് രണ്ടു കാലുകളും വായുവില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കും.അവയുടെ അര്‍ത്ഥം മാഷു പറഞ്ഞപ്പോഴാണു മനസ്സിലായത്.
ഓ.ടോ. ഒരു ശ്വാനന് ഒറ്റക്കാലു പൊക്കി (പുറകിലത്തെ)നില്ക്കുന്ന ഒരു ശില്പ്പത്തെക്കുറിച്ചു ചിന്തിച്ചുനോക്കൂ. ;)
വിവരണം കലക്കി.
ലാസ്റ്റ് തമാശ കലക്കി മറിച്ചു.;)
നന്നായിരിക്കുന്നു മാഷെ...
ഇതേ വിഷയത്തില്‍, മാഷുടെ തന്നെ ഒരു പോസ്റ്റ് മുന്‍പ് വായിച്ചതായി ഓര്‍മ്മ വന്നു.
പ്രതിമ കുതിരയുടെ നില്പ്പിന് ഇത്രയും അര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് ഇതു വായിച്ചപ്പോഴാണ് മനസ്സിലായത്..നന്ദി
കരിം മാഷേ കൊള്ളാം ഈ പ്രതിമാ ഗുട്ടന്‍സ് ഇപ്പൊപിടികിട്ടി.
തിരോന്തരത്ത് കുപ്രസിദ്ധമായ ചെങ്കല്‍ചൂളയുടെ കവലയില്‍ ഒരു രാജീവ് ഗാന്ധി പ്രതിമ ഒരു കൈ ചൂണ്ടി നില്‍ക്കുന്നുണ്ട്. കരിങ്കല്ലിലാ പണിതിരിക്കുന്നത്. വെളുത്തിരുന്ന രാജീവ്ജി കറുത്തിരുണ്ട പ്രതിമയായപ്പോ സഹികെട്ട് അതിലൂടെ തണ്ണികുടിച്ചുമത്തനായി ആടിയാടി വന്ന ഒരുത്തനോട് ചോദിച്ചു. അപ്പോഴാ സംഗതി മനസ്സിലായത്.
"ഡേയ്, എന്തെരടേയ്, താനതൊന്നും അറിഞ്ഞീലപ്പീ? രാജീവ്ജി ബ്വോംബ് പൊട്ടിയല്ലേ വെടിയായത്! പിന്നെ കരിഞ്ഞല്ലേ ഇരിക്ക്വാ. ലിവനേത് വരുത്തനാടേയ്!"
ഞാന്‍ തലകുലുക്കി എന്റെ പാട്ടിനും പോയി.
കരീം മാഷേ..
ചിത്രത്തുണ്ടുകള്‍ സംസാരിക്കുന്നു.
അതു കൊണ്ടു തന്നെ താങ്കള്‍ പറഞ്ഞ ‘കലുങ്ക് വാര്‍ക്കല്‍’ സംസാകാരം പഴയ രാജാവിനെ ഓര്‍മ്മിപ്പിക്കുന്നു.
വളരെ അര്‍ത്ഥ വത്തായ ലേഖനവും മനോഹരമായ സംസാരിക്കുന്ന ചിത്രവും ഇഷ്ടമായി.
Post a Comment