Wednesday, April 18, 2007

മലപ്പുറത്തിന്റെ മാറില്‍ (സചിത്ര ലേഖനം)കോട്ടക്കുന്ന്‌.

മലപ്പുറത്തിന്റെ മാറില്‍ ഒരു പോര്‍ച്ചുണങ്ങായി കോട്ടക്കുന്നു ഉയര്‍ന്നു പരന്നു കിടക്കുന്നു.
കോട്ടക്കുന്നിന്റെ ഉച്ചിയില്‍ എപ്പോഴും വീശുന്ന മന്ദമാരുതനു ഇടകലര്‍ന്ന പൂവുകളുടെ സമ്മിശ്ര ഗന്‌ധം.
പാലപ്പൂവിന്നു പോലും ഒരു കുന്തിരിക്കത്തിന്റെ മണം.

ഏറ്റവും മുകളിലെത്തുമ്പോള്‍ വിശാലമായ പുല്‍പ്പരപ്പ്‌.
പുള്‍പ്പരപ്പിനു ഒത്ത നടുവില്‍ ഭീതിയുണര്‍ത്തുന്ന കൊലക്കിണര്‍.
വെള്ളമില്ലാത്ത കിണറിന്നുള്ളില്‍ വളര്‍ച്ചമുറ്റിയ ഒരു വയസ്സന്‍ പടുമരത്തിനു 1921 ലെ ഖിലാഫത്തു ലഹളയുടെ ഓര്‍മ്മ ഇന്നും കാണും.
കിണറ്റിന്റെ വക്കത്തു നിന്നു ആഴത്തിലേക്കു പാളിനോക്കുമ്പോള്‍ കണ്ണില്‍ തറച്ചു കയറുന്ന ഇരുട്ട്‌.
വിദേശ വസ്‌തുക്കള്‍ ബഹിഷ്‌കരിക്കാന്‍ ഗാന്ധി നല്‍കിയ ആഹ്വാനത്തെ മാപ്പിളഭാഷയില്‍ ജനകീയമാക്കാന്‍ ഇംഗ്ലീഷു പഠനം നിര്‍ത്തണമെന്നും ഇംഗ്ലീഷു ഭാഷ നരകത്തിലെ ഭാഷയാണെന്നും പ്രചാരണം നടത്തി ലക്ഷ്യത്തിനു വേണ്ടി മാര്‍ഗ്ഗത്തെ ഇത്തിരി വളച്ചൊടിച്ച ഖിലാഫത്തു നേതാക്കളുടെ വിചാരണ സ്‌ഥലം.

വാരിയങ്കുന്നത്ത്‌ കു‍ഞ്ഞഹമ്മതാജിയേയും കൂട്ടരേയും ബ്രിട്ടീഷ്‌ സാമ്മ്രാജ്യം കാപ്പിറ്റല്‍ പണിഷ്‌മെന്റു കൊടുത്തയിടം.
കണക്കില്ലാത്ത വിധം ജിഹാദിന്റെ ജഢങ്ങള്‍ സംഭരിച്ചയിടം.

ഇവിടം ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്‌.
സന്ദര്‍ശകരെ സന്തോഷിപ്പിക്കാന്‍ മോടിപിടിപ്പിച്ചിരിക്കുന്നു.
ഇവിടെ ഇപ്പോള്‍ റ്റീനേജേര്‍സിന്‍റെയും, നവ വധൂവരന്മാരുടെയും ഇഷ്‌ട സ്‌ഥലം.
താഴെ ബുദ്ധിജീവികളുടെ സംഗമ സ്‌ഥലം.
ടൗണ്‍ഹാളും, ആര്‍ട്ടു ഗാലറിയും,സന്ധ്യാസംഗമ ഇരിപ്പിടങ്ങളും പ്രകാശ,ദൃശ്യ വിരുന്നുകളുമായി.
ചില ചിത്രങ്ങള്‍ കാണുക.
Photobucket - Video and Image Hosting
Photobucket - Video and Image Hosting
Photobucket - Video and Image Hosting
Photobucket - Video and Image Hosting
Photobucket - Video and Image Hosting

Photobucket - Video and Image Hosting
Anonymous said...
മാഷേ, ഈ പടങ്ങളും ലേഖനവും മലയാളം വിക്കിപീഡിയയിലോട്ട് ഇട്ടോട്ടേ?

http://ml.wikipedia.org

മറുപടി പ്രതീക്ഷിക്കുന്നു,

15 November, 2006

ദേവന്‍ said...
പടങ്ങളും ചരിത്രവിവരണവും നന്നായി കരീം മാഷേ.

15 November, 2006
ദില്‍ബാസുരന്‍ said...
മലപ്പുറത്തുകാരുടെ സ്വന്തം കോട്ടക്കുന്ന്. ഫുഡ്ബോള്‍ സ്റ്റേഡിയം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് ഇന്നലത്തെ മഴയ്ക്ക് മുളച്ചോ എന്നറിയാന്‍ പലരും വര്‍ഷങ്ങളായി കയറിയിറങ്ങുന്ന സ്ഥലം.

ഞായറാഴ്ചകളില്‍ “വണ്ടിയെടുക്കടാ” എന്ന് പറഞ്ഞ് കേട്ടാല്‍ വണ്ടിയ്ക്ക് തനിയെ മനസ്സിലാവുന്ന ഡെസ്റ്റിനേഷന്‍. അടുത്ത നാട്ടില്‍ പോക്കിന് പോയി അവന്റെ നെഞ്ചത്തൊന്ന് മലര്‍ന്ന് കിടക്കണം. :-)

15 November, 2006
ഏറനാടന്‍ said...
കരിം മാഷ്‌ എപ്പോ വന്നു? മലപ്പുറം വിശേഷങ്ങളും പടങ്ങളും ഇനിയും പോരട്ടെ..

15 November, 2006
വേണു venu said...
കരിം മാഷേ ചിത്രങ്ങളും വിവരണവും നന്നായി.

15 November, 2006
കരീം മാഷ്‌ said...
ഏറനാടാ, ഞാന്‍ നാട്ടില്‍ തന്നെ. എയര്‍ടെല്ലിന്‍റെ ഫോണ്‍ കണക്‌ഷനില്‍ ഇന്‍റെര്‍നെറ്റ് ഫ്രീ. ഡറ്റാ കേബിളു വഴി നൊക്കിയ പി.സി.സ്യൂട്ടില്‍ ബ്ലോഗു വായനയും എഴുത്തും നല്ല സ്പീഡ്‌.
അതിനാല്‍ ഫോട്ടോ അപ്‌ലോഡു ചെയ്‌തു പരീക്ഷിച്ചു. കൊള്ളാം.
ഇനിയും ഒരു 20 ദിവസം പരോളില്‍ പറഞ്ഞിട്ടുണ്ട്‌.
ആസ്വദിക്കുന്നു.

15 November, 2006
Kiranz..!! said...
മാഷേ..ചിത്രങ്ങള്‍ കണ്ടിട്ട് ഈ ഭൂപ്രദേശത്തോട് ഒരു പ്രത്യേക മമത തോന്നുന്നു..നമ്മുടെ ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയെങ്ങാ‍നും ഇതു കണ്ടാ‍ല്‍ പിറകേ നടക്കും..!

15 November, 2006
ഖാദര്‍ (പ്രയാണം) said...
മലപ്പുറത്ത് ഇങ്ങനെയൊന്നുള്ളത് ഇപ്പോഴാണറിയുന്നത്..
അടുത്ത വെക്കേഷനില്‍ ഒരു ട്രിപ്പ് കോട്ടക്കുന്നിലേക്ക് തീരുമാനിച്ചു

15 November, 2006
അഗ്രജന്‍ said...
മാഷെ, നല്ല വിവരണവും പടങ്ങളും... വരുമ്പോള്‍ കൂടുത്തല്‍ ചിത്രങ്ങള്‍ കൊണ്ടുവരാന്‍ മറക്കേണ്ട.

“ഞായറാഴ്ചകളില്‍ “വണ്ടിയെടുക്കടാ” എന്ന് പറഞ്ഞ് കേട്ടാല്‍ വണ്ടിയ്ക്ക് തനിയെ മനസ്സിലാവുന്ന ഡെസ്റ്റിനേഷന്‍“

ദില്‍ബൂ: എനിക്ക് വളരെ ഇഷ്ടായീ ഈ വരികള്‍.

16 November, 2006
Anonymous said...
അതേയ്, കരീം മാഷേ... എയര്‍ടെല്ലിന്റെ കൂടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഫ്രീ ആണോ? യാതൊരു തരത്തിലുമുള്ള hidden costs ഒന്നുമില്ലേ?

16 November, 2006
കരീം മാഷ്‌ said...
അതേയ്, കരീം മാഷേ... എയര്‍ടെല്ലിന്റെ കൂടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഫ്രീ ആണോ? യാതൊരു തരത്തിലുമുള്ള hidden costs ഒന്നുമില്ലേ?

(എയര്‍ടെല്ലിന്റെ ഫോണ്‍കണക്‌ഷന്‍ ഉള്ളവര്‍ക്കു ഇന്റര്‍നെറ്റു കണക്‌ഷനു മാസപ്പടി 250 കൊടുത്താല്‍ അണ്‍ലിമിറ്റഡ്‌ ബ്രവുസിഗും ഡൗണ്‍ലോഡിംഗും എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ).
വീടു ടവറിന്റെ തൊട്ടടുത്തുതന്നെയതിനാല്‍ നല്ല സ്‌പീഡും.

16 November, 2006
വല്യമ്മായി said...
നന്നായിരിക്കുന്നു.പുതിയ കഥകളൊന്നുമില്ലേ മാഷെ

17 November, 2006
അനംഗാരി said...
ആ പടങ്ങള്‍ വലുതായി കാണാന്‍ കഴിയുന്നില്ലല്ലോ ഇത്തിരീ. ബക്കറ്റില്‍ അവര്‍ പേരും ഊരും ഒക്കെ ചോദിക്കുന്നു.അടുത്ത തവണ കോട്ടക്കുന്നിലേക്ക് ഒരു സന്ദര്‍ശനം ഉറപ്പിച്ചു.

17 November, 2006
റീനി said...
കരീം മാഷേ, നല്ല ഭംഗിയുള്ള സ്ഥലം. അവധി കഴിഞ്ഞ്‌ തിരികെ എത്തിയോ? തുഷാരയിലെ താമസം എങ്ങനെയുണ്ടായിരുന്നു?

18 November, 2006
കരീം മാഷ്‌ said...
കോട്ടക്കുന്നിന്റെ മനോഹാരിത ഒപ്പിയെടുത്ത മറ്റു മൂന്നു ചിത്രങ്ങള്‍ കൂടി പുതുതായി ചേര്‍ത്തിരിക്കുന്നു.

അനംഗാരി.
ഫോട്ടോകള്‍ ഇട്ടതു കരീം മാഷാണ്‌, വെറുതെ ക്രെഡിറ്റു "ഇത്തിരി"ക്കു കൊടുക്കല്ലേ!
ഫോട്ടോബക്കറ്റ്‌ ഫോട്ടോ അപ്‌ലോഡിംഗിനു ഏറ്റവും സ്പീഡുണ്ട്‌.ഒരു അക്കൗണ്ട്‌ തുറന്നു നോക്കൂ, അനംഗാരിക്കു പിന്നീടു പ്രയോജനപ്പെടും.

വല്ല്യമ്മായി,
കഥ പലതുണ്ട്‌, എല്ലാം ഹാന്‍ഡ്‌ബുക്കില്‍ പീസുകളായി കിടക്കുന്നു. ഇനി കോര്‍ത്തിണക്കി മാലയാക്കണം. സമയമെടുക്കും. സംവേദിക്കാന്‍ പറ്റുന്നവിധം അനുഭവത്തുണ്ടുകള്‍ അപ്പപ്പോള്‍ തന്നെ ഹന്‍ഡ്‌ബുക്കില്‍ നോട്ടു ചെയ്യുക എന്നതു എം.ടി. എവിടെയോ എഴുതിയതു വായിച്ചിരുന്നു. അതിന്നു നല്ല ഫലമുണ്ടെന്നു പ്രാക്‌ടിക്കലായി അനുഭവിച്ചറിഞ്ഞു. അല്ലങ്കില്‍ നാം അവ മറന്നു പോകും.തക്ക സന്ദര്‍ഭത്തു ആ ബിറ്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കുറച്ചു മനോധര്‍മ്മം ഉപയോഗുച്ചാല്‍ മതി.
ചിത്രങ്ങള്‍ കണ്ടു നല്ല അഭിപ്രായങ്ങള്‍ എഴുതിയ ദേവരാഗം,ദില്‍ബാസുരന്‍,ഏറനാടന്‍,വേണു,
കിരണ്‍സ്‌ ,പ്രയാണം,അഗ്രജന്‍,വല്ല്യമ്മായി,അനംഗാരി,റിനി, അനോണി(സന്മനസ്സുള്ള) എന്നിവരുടെ കമണ്ടുകള്‍ വായിച്ചു.സന്തോഷമായി.

18 November, 2006
ദിവ (diva) said...
വൌ...

ഒന്നും അഞ്ചും ഫോട്ടോകള്‍ ഇഷ്ടപ്പെട്ടു.

18 November, 2006
shefi said...
ഒരു mail അയച്ചിരുന്നു,
കിട്ടിയോ?
ഈ vacation നില്‍ കോട്ടക്കുന്നും എയര്‍ ടെലിന്റെ നെറ്റ്‌ കണക്ഷനും ഞനും നന്നായി ആസ്വദിച്ചു.

18 November, 2006
വിശാല മനസ്കന്‍ said...
നല്ല ചിത്രങ്ങളും വിവരണവും കരിം മാഷേ.
എനിക്കിത് പുതിയ സ്ഥലം. ചെന്ന് കാണാന്‍ തൊന്നുന്നു.

20 November, 2006
Anonymous said...
Maashey...
Nannayirikkunnu.. Kottakkunnintey puthiya chithrangalum vivaranavum.. enkilum enikkishtam Kolakkinarum padumararavum undaayirunna kainaarippookkal athirittu ninnirunna nammudey aaa pazhaya Kottakkunnayirunnu..

Nousher

20 November, 2006

1 comment:

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

തിരൂര്‍ക്കാരന്‍ ആയിട്ടും ഇതുവരെ ഇവിടെ പോകാനൊത്തില്ല.
പ്രവാസിയുടെ പരിമിതികള്‍ തന്നെ കാരണം.
അടുത്ത ലീവിന് എന്തായാലും പോകണം.
ഇന്ഷാ അല്ലാഹ്