Wednesday, September 05, 2007

മഴവില്ലു തേടുന്നവര്‍

ഈ മരുഭൂമിയിലധികം മഴ പെയ്യാറില്ല.
എന്തിനാണു,
പ്രവാസിയുടെ മിഴികള്‍ നന്നായി പെയ്യുന്നുണ്ടല്ലോ?
ഈ രാസാധിക്യലോകത്തു മന്‍ഷ്യനധികം കലഹിക്കാനവസരമില്ല.
എന്തിനാണു,
ക്ഷണിക ജീവിതത്തില്‍ തന്നെ ആവശ്യത്തിലധികമവന്‍ കൊമ്പു കോര്‍ക്കുന്നുണ്ടല്ലോ?
രോഗിയായ കൂടപ്പിറപ്പിനെ സന്ദര്‍ശിക്കാന്‍ അവനു സമയമില്ല.
എന്നിട്ടും
അടച്ചു പൂട്ടിയ ചുമരുകളിക്കിടയില്‍ തനിച്ചിരുന്നവന്‍ ഏഴാം കടലിന്നക്കരെയുള്ള
ഇ-ശത്രുവിനോട്‌ "സധൈര്യം" പടവെട്ടുന്നുണ്ടല്ലോ?
ലക്ഷ്യവും മാര്‍ഗ്ഗവും സംശുദ്ധമായാലേ ബഹുമാനിക്കപ്പെടുകയുള്ളൂ.
ഇല്ലങ്കില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയെക്കാള്‍ കായംകുളം കൊച്ചുണ്ണിയുടെ പ്രതിമയുണ്ടായേനെ!
---------------------------------------------------------

സച്ചിതാനന്ദന്‍ പറഞ്ഞപോലെ
ഇനിയും വറ്റാത്ത നാടന്‍ പാട്ടുകളിലും,
ഇനിയും വാടാത്ത ഓണപ്പൂക്കളിലും നിന്നു,
നീര്‍ വലിച്ചെടുത്താണ്‌
മേളത്തിന്റെ എണ്ണങ്ങളുമായി മഴ പടര്‍ന്നൊഴുകിയത്‌.
ആ നന്മയുടെ മഴ എപ്പഴേ നിന്നു .
ഞാറ്റുവേലകള്‍ അവശേഷിച്ച ഇറവെള്ളം മാത്രം ഇപ്പോഴും ഇറ്റു വീഴുന്നു.
പോയ ഉത്സവത്തിന്റെ ഓര്‍മ്മകള്‍ പോലെ!
ആ ഇറയത്തേക്കു കുഞ്ഞികൈ നീട്ടി തണുപ്പിനെ സ്വന്തമാക്കാന്‍ തുനിയുന്ന ഒരു മകളും അവളെ സ്നേഹിക്കുന്ന കാണാമറയത്തുള്ള അച്ഛനും.
ഇന്റര്‍നെറ്റും,ഇലക്ട്രോണിക്‌ ഉപകരണങ്ങളും മനുഷ്യ-നന്മക്കുപകരിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയുടെ തിരിനാളം ഇനിയും കെടാതെ സൂക്ഷിക്കുന്ന ഒരു കിളിക്കൂട്ടില്‍ നിന്ന്!
ഓണാശംസകളോടെ!








9 comments:

കരീം മാഷ്‌ said...

ഈ മരുഭൂമിയിലധികം മഴ പെയ്യാറില്ല.
എന്തിനാണു,
പ്രവാസിയുടെ മിഴികള്‍ പെയ്യുന്നുണ്ടല്ലോ?
ഇന്റര്‍നെറ്റും,ഇലക്ട്രോണിക്‌ ഉപകരണങ്ങളും നന്മക്കുപകരിക്കാന്‍ പറ്റുമെന്ന
പ്രതീക്ഷയുടെ തിരിനാളം
ഇനിയും കെടാതെ സൂക്ഷിക്കുന്ന ഒരു കിളിക്കൂട്ടില്‍ നിന്ന്!

അപ്പു ആദ്യാക്ഷരി said...

മാഷേ... എല്ലാ ഭാവുകങ്ങളും

സുല്‍ |Sul said...

:)
sul

ഇട്ടിമാളു അഗ്നിമിത്ര said...

മാഷെ.. ഇത് കൊള്ളാലോ..

മഴത്തുള്ളി said...

അങ്ങനെ പ്രതീക്ഷിക്കാം !

സാജന്‍| SAJAN said...

ഈ മരുഭൂമിയിലധികം മഴ പെയ്യാറില്ല.
എന്തിനാണു,
പ്രവാസിയുടെ മിഴികള്‍ പെയ്യുന്നുണ്ടല്ലോ?
ഈ വരികള്‍ ഇഷ്ടപ്പെട്ടു :)

SHAN ALPY said...

very super maaash...

മുസാഫിര്‍ said...

കരിം മാഷെ ,

വരികള്‍ ഇഷ്ടമാ‍യി.പടങ്ങള്‍ വെട്ടിമുറിച്ച് കുളമാക്കിയെന്നു പറഞ്ഞാല്‍ വിഷമം ആവുകയ്യില്ലല്ലോ ?

മഴതുള്ളികിലുക്കം said...

മാഷേ

എല്ലാം വളരെ മികച്ചത്‌..തുടരുക

നന്‍മകല്‍ നേരുന്നു