
ഇതു ഞങ്ങളുടെ മണ്ടന്‍ മിസ്‌രി.
അയാളെകൊണ്ടു ഞങ്ങള്‍ ഒന്നടങ്കം തോറ്റതായിരുന്നു.
ഈജിപ്റ്റിലെ ഏതോ ബൂഫിയയില്‍ ഷീഷ (ഹുക്കയുടെ ഗ്ലാസ്സു മകുടം) തുടച്ചു നടന്നവനാണ്.
അമേരിക്ക ഇറാക്കില്‍ ബോംബു മഴ വര്‍ഷിച്ച വര്‍ഷം ഒരു കോട്ടും,ടൈയും സംഘടിപ്പിച്ച് ഈജിപ്റ്റില്‍ നിന്നു ഇമാരാത്തിലെക്കു വെച്ചു പിടിച്ചതാണ്.
ദൈവം സഹായിച്ചു തലക്കകം ഫുട്ബാളു പോലെ ശൂന്യം.
പക്ഷെ തലക്കു കീഴെ സമൃദ്ധം.
അദ്‌നാന്‍ സാമിയെ തോല്‍പ്പിക്കുന്ന ഉടല്‍.
പിന്നെ അതു നിലനിര്‍ത്താന്‍ റപ്പായിയെ തോല്‍പ്പിക്കുന്ന തീറ്റയും.
തീറ്റക്കങ്ങനെ നേരവും കാലവും ഇല്ല.
ശ്വാസോഛാസം നടത്തുന്ന മുറക്കു സദാസമയം തിന്നു കൊണ്ടിരിക്കണം.
ഇല്ലങ്കില്‍ അയാള്‍ മരിച്ചു പോകും.
എതു നേരവും തീറ്റ
"theta 8th letter in Greek alphabet അല്ലട്ടോ !
ഓഫീസിലെ അയാളുടെ മേശ തുറന്നാല്‍ ഒരു ഫ്രിഡ്ജു തുറന്ന പ്രതീതിയാണെപ്പോഴും.
പണ്ടു ടി.വി.യിലൂടെയും പത്രങ്ങളിലൂടെയും ഇടക്കിടെയുണ്ടായിരുന്ന യുദ്ധ ഭീഷണിയുടെ ന്യായം പറഞ്ഞയാള്‍ ഭക്ഷണം സ്റ്റോക്കു ചെയ്യാന്‍ പറ്റുന്നിടത്തൊക്കെ അതു കരുതി വെക്കും.
യുദ്ധം തീര്‍ന്നിട്ടും മുമ്പത്തെ ശീലം ഇപ്പഴും ഒഴിവാക്കിയിട്ടില്ല.
ഭാരം നൂറ്റിയരുപതു കിലോ കാണും. എന്നിട്ടും പഹയനു ഒരു കുഴപ്പവും ഇല്ല.
ആളോന്നാംതരം ശൃംഗാരി കൂടിയാണ്.
ഇയാളുകാരണം നാലു വനിതാ ജീവനക്കാരിളാണു അവരുടെ ആദ്യ ശമ്പളം പോലും വാങ്ങാതെ രാജിവെച്ചു പോയിട്ടുള്ളത്.
എന്നെ അയാള്‍ പലതവണ പാരവെച്ചിട്ടുണ്ട്. മറിച്ചു ഒരു തവണമാത്രമേ എനിക്കയാള്‍ക്കിട്ടു തിരിച്ചു പാരപണിയാനവസരം കിട്ടിയുള്ളൂ. കാരണം ആ പാരയോടെ അതോടെ അയാള്‍ ഔട്ട് ഓഫ് കണ്ട്രിയായി.
വാവയെടുത്ത ഒരു ഒട്ടകത്തിന്റെ ചിത്രം കണ്ടപ്പോള്‍ എനിക്കയാളെ ഓര്‍മ്മ വന്നു.
ശരിക്കും ഇതു പോലെ തന്നെയാണു അയാളുടെ മുഖം.
വാവയെടുത്ത ഒരു ഒട്ടകത്തിന്റെ ചിത്രം