Thursday, November 23, 2006

ഫഹദിന്റെ ചില കാരിക്കേച്ചറുകള്‍


ഇതര ലളിതകലാ പ്രതിഭകള്‍ക്കു ലഭിക്കുന്ന അംഗീകാരമോ അനുമോദനമോ ചിത്രകലാ രംഗത്തെ ഇളം തലമുറയിലുള്ളവര്‍ക്കു അന്യമാകുന്ന സാഹചര്യമാണ്‌ ഇന്നു നിലവിലുള്ളത്‌.അവരുടെ രചനകള്‍ ആസ്വാദകര്‍ക്കിടയില്‍ പ്രദര്‍ശിക്കപ്പേടുന്നില്ല.ചിത്രകലാ മത്സരങ്ങളുടെ എണ്ണവും വ്യാപ്‌തിയും ഏറിക്കൊണ്ടിരിക്കുമ്പോള്‍ പോലും മത്സര ജേതാക്കളായ കുട്ടികളുടെ ചിത്രങ്ങള്‍ യഥോചിതം പ്രദര്‍ശിപ്പിക്കൗന്നില്ല എന്നതു ഖേദകരവും അതിലേറെ നിരാശാജനക്വുമാണ്‌.
കുട്ടികളിലാണ്‌ നമ്മുടെയൊക്കെ അവശേഷിക്കുന്ന പ്രതീക്ഷകള്‍ വന്നു നില്‍ക്കുന്നത്‌.
വരും തലമുറയിലേക്കു അവരുടേ സര്‍ഗ്ഗത്‌മക കഴിവുകള്‍ മുന്‍നിര്‍ത്തി ആനയിക്കപ്പെടേണ്ടതുണ്ട്‌.പ്രായേണ നിശ്ശബ്‌ദരും,നിസ്സഹായരുമായ കുട്ടികളുടെ കഴിവുകള്‍ പോതുജന സമക്ഷം പ്രദര്‍ശിപ്പിക്കപെടേണ്ടതാണ്‌.
കേവല സമ്മാനപ്പൊതികളൂം,സര്‍ട്ടിഫിക്കറ്റുകളുമായി ഒതുങ്ങി നില്‍ക്കേണ്ടവയല്ല അവരുടെ ഭാവനകള്‍.
ഇക്കാര്യത്തിന്നായി കുട്ടികളുടെ ഒരു ആര്‍ട്ട്‌ ഗാലറി മലപ്പുറത്തിന്റെ ജില്ലാ ആസ്‌ഥാന മണ്ണില്‍ തന്നെ തുടങ്ങാന്‍ മുന്‍ കൈ എടുത്ത നിത്യ അക്കാഡമി ഓഫ്‌ ഫൈന്‍ ആര്‍ട്‌സിനു എല്ലാ ആശംസകളും.






4 comments:

കരീം മാഷ്‌ said...

ആരോരുമറിയാതെ
വളരെ യാദൃശ്ചികമായാണ്‌ ഞാന്‍ ഫഹദിനെക്കുറിച്ചറിയാനിടയായത്‌.
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന്റെ ബുക്കുകള്‍ മറിച്ചു നോക്കവെ അതില്‍ ഒരു പെയിന്റിംഗു കണ്ടു ഞാന്‍ അത്‌ഭുതപ്പെട്ടു.ഉറവിടം അനേഷിച്ചപ്പോള്‍ അവന്റെ സഹപാഠിയുടെ ചേട്ടന്‍ ഫഹദെന്ന കൊച്ചു കലാകാരന്‍ വരച്ചതാണെന്നു മനസ്സിലായി.പിന്നെ ഞാന്‍ ആ കൊച്ചു കലാകാരനെ അനേഷിച്ചു പോയി. അവനെ പരിചയപ്പെട്ടപ്പോള്‍ അവനു പെയ്‌ന്റിംഗിലും,ഡ്രായിംഗിലും,പോസ്‌റ്റര്‍ മേക്കിംഗിലും,കാര്‍ട്ടൂണ്‍ രചന,കാരിക്കേച്ചര്‍ വര തുടങ്ങിയവയിലൊക്കെ കിട്ടിയ കപ്പുകളും,സര്‍ട്ടിഫിക്കറ്റുകളും കണ്ടപ്പോള്‍ അത്‌ഭുതപ്പെട്ടു പോയി.ചില പെയ്ന്റിംഗുകളും കാരിക്കേച്ചറുകളും കൊടുത്തിരിക്കുന്നതു കാണുക.

thoufi | തൗഫി said...

നന്നായിരിക്കുന്നു.ഫോട്ടൊയില്‍ നിന്ന് പ്രായം ഊഹിക്കാന്‍ കഴിയുന്നില്ല.എങ്കിലും ഈ കലാകരനെ കഴിയുംവിധം പ്രോത്സാഹിപ്പിക്കണം.ഫഹദിനുള്ളിലെ പ്രതിഭയെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും
എതെങ്കിലും പത്ര-പ്രസിദ്ധീകരണങ്ങളിലൊ മറ്റു മീഡിയകളിലോ ഇതെക്കുറിച്ചൊരു കുറിപ്പ് കൊറ്റുക്കുന്നത് നന്നായിരിക്കും

ഖാദര്‍ said...

ഫഹദിന്റെ വരകള്‍ വള്രെ നന്നായിരുക്കുന്നു
അഭിനന്ദനങ്ങള്‍ അറിയിക്കാമോ

മുസാഫിര്‍ said...

നല്ല ഭാവിയുള്ള ഒരു കലാകാരനാണല്ലോ മാഷെ,തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടെണ്ടതു തന്നെ.