(ഷാർജയിലെ ഒരു ഹോട്ടലിൽ കണ്ട മനോഹരമായ ഗ്ലാസ്സ് പെയ്ണ്ടിംഗ്)
വളരെ ലളിതവും, ആയാസരഹിതവും, മനസ്സിനു കുളിര്‍മ്മ നല്‍കുന്നതുമായ ചിത്രകലാ രീതിയാണ് ഗ്ലാസ്പെയ്ന്റിംഗ്. വീട്ടമ്മമാരാണിതിന്റെ മുഖ്യ ആരാധകര്‍.വ്യവസായ അടിസ്ഥാനത്തില്‍ ചെയ്യുന്നവരും ഇപ്പോള്‍ കേരളത്തിലുണ്ട്.പ്രകാശം അകത്തേക്കു കടത്തിവിടുന്ന ജനല്‍ചില്ലുകള്‍, വെന്ടിലേറ്ററുകള്, വാതില്‍ ചട്ടത്തിനിടയിലെ ചില്ലുകള്‍, മുഖം നോക്കുന്ന കണ്ണാടി, മേശക്കുമുകളിലിടുന്ന ഗ്ലാസ്സ്, ഷോക്കേസു ഗ്ലാസ്സു പീസുകള്‍, വാള് ക്ലോക്ക്, ഗ്ലാസ് ടേബിള്‍ ലാമ്പ്, കണ്ണാടിപാത്രങ്ങള്‍, ഗ്ലാസ്സ് ടംബ്ലറുകള്‍, ഫോട്ടോ ഫ്രൈം, ഡൈനിംഗ് ടേബിള്‍ ഗ്ലാസ് തുടങ്ങിയ വിവിധ കണ്ണാടി പ്രതലത്തിലും തനതായ ആര്‍ട്ട് ചിത്രങ്ങള്‍ വരെ ഗ്ലാസ്സു പെയ്ന്റില്‍ വരക്കാം.
ധവളപ്രകാശത്തെ ഗ്ലാസ്സു മീഡിയത്തിലൂള്ള വര്ണ്ണപിഗ്മെന്റിലൂടെ നമ്മുടെ കണ്ണൂകള്‍ സ്വീകരിക്കുമ്പോള്‍ നാം അനുഭവിക്കുന്ന ആനന്ദം മുറിക്കകത്തും നമ്മുടെ മനസ്സിനകത്തും പുതിയ വര്ണ്ണചൈതന്യം സൃഷ്ടിക്കും. കുട്ടികളുടെ മുറിയില്‍ ഇതു ചെയ്യുന്നതു അവരുടെ ശാന്തമായ മാനസീകാവസ്ഥയും ഉന്മേഷവും കൂട്ടുമെന്നു മനശാസ്ത്രന്മാര് പറയുന്നു.
എന്റെ ഗ്ലാസ് പെയ്ന്റിംഗ് പണിപ്പുര.
ചില ഗ്ലാസ്പെയ്ന്റ് ടിപ്പുകള്‍:-
പ്രകാശമാണു ഗ്ലാസ്പെയ്ന്റിംഗിന്റെ ഒരു പ്രധാന മെറ്റീരിയല്‍.
പ്രകാശത്തിനു ട്രാന്സ്പാരന്സിയോ,റിഫ്ലക്ഷനോ അനുയോജ്യം എന്നു ആദ്യം നിരീക്ഷിച്ചു മനസ്സിലാക്കുക. ജനല്‍,വാതില്‍ എന്നിവക്കു ട്രാന്സ്പാരന്സിയും (രണ്ടുപുറവും സുതാര്യം) , ഫോട്ടോക്കും വാള് ഹന്ഗിംഗുകള്ക്കും റിഫ്ലക്ഷന് മെത്തേഡും ( ഒരു ഭാഗം അതാര്യമാക്കുക) ഉപയോഗിക്കുക.
ഗ്ലാസ്പെയ്ന്റും ലൈനരും ആണു രണ്ടാമത്തെ മെറ്റീരിയല്‍.
വിവിധ ഗ്ലാസുപെയ്ന്റുകള് മാര്‍ക്കറ്റില്‍ സുലഭം. വാട്ടര്‍ ബേസായിട്ടുള്ളതും അല്ലാത്തതും. ഗ്ലാസുപെന്റിന്റെ കൂടെ തന്നെ വാങ്ങാന്‍ കിട്ടുന്ന സോള്‍വന്റില്‍ മിക്സു ചെയ്താണു വാട്ടര്‍ ബേസല്ലാത്തവ നേര്‍പ്പിക്കുന്നത്. ഇപ്പാള്‍ ഇതിന്റെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ ഉല്‍പ്പാദനവും കൂട്ടിയതിനാല്‍ മാര്‍ക്കറ്റില്‍ സുലഭം.വിലയും മുന്‍പത്തേതിനെക്കാള്‍ കുറവ്. ഈയിടെ ഫെവിക്രില്‍ വെറും നൂറു രൂപക്കു ഒരു കിറ്റ് ഇറക്കിയിട്ടുണ്ട്. ആറു കളറുകളും ഒരു ലൈനറും ഉള്ള പാക്കറ്റ്.തുടക്കക്കാര്‍ക്കു വളരെ പ്രയോജനം ചെയ്യും.
സ്കച്ചുകളാണൂ മൂന്നാമത്തെ ഘടകം.
വരക്കാനുള്ള കഴിവില്ലങ്കില്‍ കൂടി നല്ല വരകള്‍ കണ്ടെത്താനും അവ സ്കച്ചു ചെയ്യാനും കഴിഞ്ഞാല്‍ നല്ല ഗ്ലാസ്സു പെയ്ന്ടറാവാം.
സിമ്മട്രിക്കലായ സ്കച്ചുകള് വരക്കാന്‍ ഒരു കുറുക്കു വഴിയുണ്ട്.(ആദ്യമായി ഒരു പേപ്പര്‍ രണ്ടായി നടുക്കു മടക്കുക.പിന്നീട് ഒരു കാര്‍ബണ്‍ പേപ്പര്‍ തുറന്നു
വെച്ചു അതിനു മുകളില്‍ മടക്കിയ പേപ്പര്‍ വെച്ചു പെന്‍സില്‍കൊണ്ടു അമര്‍ത്തി ചിത്രം വരക്കുക.ഇനി പേപ്പര്‍ മടക്കു നിവര്ത്തുമ്പോള് നിങ്ങള്‍ വരച്ച ചിത്രത്തിന്റെ ഒരു മിറര്‍ ചിത്രം മറ്റേ മടക്കില്‍ കാര്‍ബണ്‍ കളരില്‍ കാണാം.ഈ ഐഡിയ ഉപയോഗിച്ച് നിങ്ങളുടെ മനോധര്‍മ്മത്തിനനുസരിച്ചു സിമ്മട്രിക്കല്‍ ഡിസൈന്‍ ചിത്രങ്ങള്‍ വരക്കാം.
വരക്കാന്‍ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-
1.ഗ്ലാസു പ്രതലം പൊടിപടലത്തില്‍ നിന്നും ഗ്രീസ്,എണ്ണ എന്നിവയില്‍ നിന്നും മുക്തമായിരിക്കണം.നല്ല വൃത്തിയുണ്ടായിരിക്കണം.
2.ജനലുകളിലും വാതിലുകളിലും ചെയ്യുമ്പോള്‍ ഇരട്ടഗ്ലാസു രീതി പുലര്‍ത്തുക. എന്നാല്‍ ഒരിക്കലും നശിച്ചു പോകില്ലന്നു മാത്രമല്ല വര്ണ്ണപിഗ്മെന്റുകള് ഗ്ലാസ്സുഭിത്തിക്കിടയില് വരുന്നതു കാരണം രണ്ടു ഉപരിഭാഗവും ക്ലിയറായിരിക്കും. ഒറ്റ ഗ്ലാസു രീതിയാണങ്കില് വീട്ടിനകത്തുനിന്നുള്ള ഭാഗത്തും ഷോക്കേസ്ഗ്ലാസുകള്ക്ക് ഉള്ഭാഗത്തുമാണ് പെയ്ന്റ് ചെയ്യേണ്ടത്. ഇതില്‍ പ്രകാശം പതിക്കേണ്ടതുണ്ട്.
3.ഗ്ലാസ് കളര്‍ ഔട്ട്ലൈനര്‍ ഉപയോഗിച്ചു വൃത്തിയുള്ള ഗ്ലാസില്‍ ആദ്യം ചിത്രത്തിന്റെ ഔട്ട് ലൈന്‍ വരക്കുക. (നല്ല സ്കച്ചുകള് ഗ്ലാസിനടിയില്‍ വെച്ചു ഗ്ലാസില്‍ ലൈനര്‍ കൊണ്ടു ഔട്ട്ലൈന് വരക്കുകയുമാവാം. ഈ വരയിലാണ് നിങ്ങളിലെ കലാകാരന്റെ കഴിവു പ്രകടമാകുക.)
4. ലൈനര്‍ ഉണങ്ങാന്‍ ഒരു മണിക്കൂര്‍ വേണം.
5. ലൈനറിനു പകരം സ്റ്റിക്കര്‍ വെട്ടി ഒട്ടിക്കുന്നവരും ഉണ്ട്. ഗ്ലാസ്പെയ്ന്റ് ഉണങ്ങിയതിനു ശേഷം സ്റ്റിക്കര്‍ വലിച്ചു മാറ്റി അവിടെയും മറ്റൊരു വര്‍ണ്ണം ഉറ്റിക്കാം.
6. ലൈനര്‍ ഉണങ്ങിയതിനു ശേഷം ഇടയില്‍ ആവശ്യമുള്ള ഗ്ലാസ്കളര് തുള്ളികളായി ഉറ്റിക്കുക.ഔട്ട് ലൈനറിന്റെ കനത്തിനനുസരിച്ചായിരിക്കും ഗ്ലാസ്കളര് ചെലവാകുക. അതിനാല്‍ ലൈനര്‍ വരക്കുമ്പോള്‍ നാം അതില്‍ നിറക്കുന്ന പെയ്ന്റിന്റെ കനം മനസ്സില്‍ കാണണം.
7.ഗ്ലാസ്പെയിന്റ് ഉണങ്ങാന്‍ സമയമെടുക്കും. 24 മണിക്കൂറാണ് മിനിമം വേണ്ടത്. അതിനാല്‍ ക്ഷമയോടെ ഉണക്കാന്‍ വെക്കണം.സാധാരണ ഊഷ്മാവുമതി.വെയിലോ ഹീറ്ററോ ഉപയോഗിക്കരുത്. ഉണങ്ങിവരുമ്പോള്‍ ചുരണ്ടിക്കളയരുത്. മൊത്തം പൊളിഞ്ഞു പോരും.
8.റിഫ്ലക്ഷന് മെത്തേഡില്‍ വരച്ച ചിത്രങ്ങള്‍ക്കു പിന്നില്‍ ചുളിച്ചു നിവര്‍ത്തിയ അലൂമിനിയഫോയില്(വിവിധ വര്‍ണ്ണങ്ങളില്‍ മാര്‍ക്കറ്റില്‍ സുലഭം) ബാക്ക്ഗ്രൗണ്ടായി വെച്ചു ഫ്രൈം ചെയ്താല്‍ പ്രകാശം പതിക്കുമ്പോള്‍ പ്രതിഫലനം മനോഹരമായിരിക്കും.
9.ഗ്ലാസുപെയ്ന്റിംഗെന്നു എന്നു പൊതുവെ പറയുമെങ്കിലും കട്ടിയുള്ള പ്ലാസ്റ്റിക് പ്രതലത്തിലും ഇതു ചെയ്യാം. പക്ഷെ ട്രാന്‍സ്പാരന്റ് (പ്രകാശം കടത്തിവിടുന്ന) പ്ലാസ്റ്റിക്കായിരിക്കണമെന്നു മാത്രം. എങ്കിലും സ്റ്റയ്ന്ഡ് ഗ്ലാസ്സാണ് ഈ ക്രാഫ്റ്റ് വര്‍ക്കിനു ഏറ്റവും യോജിച്ചത്.
10.ഗ്ലാസ് ടംബ്ലരുകളിലും,ബൗളുകളിലും ഈ വര്‍ക്കു എന്ഗ്രേവു ചെയ്തു മനോഹരമാക്കാറുണ്ട്.അപ്പോള്‍ ലൈനരില്ലാതെയാണു ചെയ്യുന്നത്.മറ്റു വര്‍ക്കുകളിലും ലൈനര്‍ ചുരണ്ടിക്കളഞ്ഞു അവിടെ മറ്റൊരു വര്‍ണ്ണം നിറച്ചാല്‍ മനോഹാരിത കൂ
ടും.
ഇതു ഞെക്കിയാല്‍ ദേവദത്തന്റെ പ്രിയപ്പെട്ട അമ്മക്കു ദേവരാഗം വഴി സമര്‍പ്പിക്കുന്ന ഒരു ഗ്ലാസ്സ് പെയ്ന്റിംഗ് കാണാം
എന്റെ മറ്റു ഗ്ലാസ് പെയ്ന്റിംഗുകള്‍ ഇവിടെ ഞെക്കിയാല്‍ കാണാം കാണുക
25 comments:
പാര്‍വതി said...
ഈ കമ്പമുണ്ടോ?കാണാന്‍ താമസിച്ചു,എന്നാലും നമ്മയിരിക്കുന്നു.ഒന്ന് രണ്ടെണ്ണം കൂടി പോസ്റ്റ് ചെയ്ത് കൂടെ?
-പാര്‍വതി
27 July, 2006
പാര്‍വതി said...
അക്ഷരതെറ്റ്....ക്ഷമിക്കണം...നന്നായിരിക്കുന്നു എന്ന് തിരുത്തി വായിക്കണം :-))
-പാര്‍വതി.
27 July, 2006
വളയം said...
അംബംബട കുയിലേ...നന്നായിട്ടുണ്ടേ..
27 July, 2006
Anonymous said...
മാഷിന്റെ പെയിന്റിങ്ങുകള്് നന്നായിട്ടുണ്ട്..മറ്റ് ചിത്രങ്ങളും പോസ്റ്റ് ചെയ്യു.
ഞാനും ചെയ്തു നോക്കിട്ടുണ്ട് ഗ്ലാസ്സ് പെയിന്റിങ്ങ്.
-ആമി.
26 January, 2007
കൈപ്പള്ളി said...
ഞാന്‍ ഞെട്ടി.
ഗംഭീരം
27 January, 2007
ദില്ബാസുരന് said...
ഞാനും ഭയങ്കര കലാകാരനാണ് കരീം മാഷേ.(ചിട്ടയോട് കൂടി സദ്യയുണ്ണല്‍, രണ്ട് തരം പപ്പടമൊക്കെയുള്ള ടൈപ്പ് സദ്യ, ഒരു അവശകലയായി ഉത്തരാഞ്ചല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്) :-)
ഓടോ: അസൂയയ്ക്ക് മരുന്നുണ്ടോ അതുല്യാമ്മേ? (ഒരടിയ്ക്ക് രണ്ട് കൊതുക് എന്ന ലൈനാ) :-)
27 January, 2007
ഉമേഷ്::Umesh said...
ദില്ബാസുരന് പറഞ്ഞു:
ഞാനും ഭയങ്കര കലാകാരനാണ് കരീം മാഷേ.
അതു ഫോട്ടോ കണ്ടപ്പഴേ തോന്നിയതാ, ഒരു കലത്തിന്റെ ഷെയിപ്പാണല്ലോ എന്നു്. കൈപ്പള്ളി വരച്ച പടം കണ്ടപ്പോള്‍ ഉറപ്പായി.
കലാകാരന് = കല + ആകാരന്‍ = കലത്തിന്റെ ആകാരമുള്ളവന്‍. (ബഹുവ്രീഹി സമാസം).
പിന്നെ ദോഷം പറയരുതല്ലോ. ചിരിക്കുമ്പോള്‍ മാത്രമേ “ഭയങ്കരന്‍” ആകാറുള്ളൂ.
(ഞാനും ഒരു കലാകാരന് തന്നെ, ദില്‍ബാ...)
[ദില്‍ബനാണോ ശനിയാഴ്ചകളിലെ ആസ്ഥാന അമ്പലമണി?]
:)
27 January, 2007
ദില്ബാസുരന് said...
ഉമേഷേട്ടാ,
തിരിച്ച് ഒരു സമാസം പറയാന്‍ കഴിവില്ലാത്തോരോടല്ല അങ്കം വേണ്ടൂ. തീറ്റമത്സരത്തിന് ബാല്യമുണ്ടോ ഗുരുക്കള്‍ക്ക് മുട്ടിനോക്കാന്‍? കലാകാരനാണെന്നാണല്ലോ വെപ്പ്. :-)
ഓടോ: പണ്ട് പത്താം ക്ലാസില്‍ ഇത് പോലൊരു സമാസം പറഞ്ഞതിന് അടി കിട്ടി എല്ലാ സന്ധിയും വീങ്ങിയതില് പിന്നെ ആ കമ്പം പോയി.:-)
27 January, 2007
ഉമേഷ്::Umesh said...
അസുരന്റെ അങ്കം സ്വീകരിച്ചിരിക്കുന്നു.
സ്ഥലം: ദുബായി, ഷാര്‍ജ, അബുദാബി, ജെബല്‍ അലി തുടങ്ങിയവയില്‍ ഒരു സ്ഥലം.
സമയം: ഞാന്‍ ഇനി യൂയേയീയ്ക്കു വരുമ്പോള്‍.
മത്സരവസ്തു: നല്ല പൂ പോലെയുള്ള ഇഡ്ഡലി. തലേന്നരച്ച മാവു കൊണ്ടു് (ചോറരച്ചതല്ല) ഉണ്ടാക്കിയതു്. മുളകു്,ഇഞ്ചി തുടങ്ങിയ മാലിന്യങ്ങള്‍ ഉള്ളില്‍ ചേര്‍ക്കാത്തതു്. കൂട്ടാന്‍ ചുമന്ന മുളകും ചെറിയ ചുമന്ന ഉള്ളിയും ഉപയോഗിച്ചു് അരച്ച തേങ്ങാചമ്മന്തി സ്റ്റൈലായി കടുകുവറുത്തു ചട്നിയാക്കിയതു്.
നിയമം: ഞാനും ദില്‍ബാസുരനും കൂടി തിന്നുന്നു. മൂന്നു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഇഡ്ഡലി അകത്താക്കുന്ന ആളിനു സമ്മാനം.
മത്സരത്തിനുള്ള വസ്തുക്കളും സമ്മാനവും സ്പോണ്സര് ചെയ്യാന്‍ ഉദാരമതികളില്‍ നിന്നു് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
ഈയൊരങ്കത്തിനു് എനിക്കു് ഇന്നും ബാല്യമാണു മോനേ... :)
27 January, 2007
ഉമേഷ്::Umesh said...
കരീം മാഷേ,
പറയാന്‍ വിട്ടുപോയി. നല്ല പടം.
27 January, 2007
sami said...
കരീം മാഷെ....നന്നായിരിക്കുന്നു.....
ഇനിയും പോസ്റ്റ് ചെയ്യൂ...
27 January, 2007
ദില്ബാസുരന് said...
ഉമേഷേട്ടാ,
അങ്കം ഏറ്റിരിക്കുന്നു. ഓകെ. പക്ഷെ ഈ പറഞ്ഞ പൂ പോലെയുള്ള വസ്തു കിട്ടാനാ പാട്. ശരവണഭവനില്‍ കിട്ടുന്നത് കൊണ്ട് ഒപ്പിയ്ക്കാമോ. ചമ്മന്തിയുടെ കാര്യം കണ്ടറിയണം.
ഈ അങ്കം ഞാന്‍ ജയിക്കും..ഉമേഷേട്ടാ.(ചിത്രത്തിലെ ശ്രീനിവാസന്റെ ഈ കള്ളം ഞാന്‍ തെളിയിക്കും അമ്മാമേ എന്ന് ട്യൂണില്‍)യൂ ഹാവ് നോചാന്സ്. ഈ അങ്കത്തിന് ഞാന്‍ തയ്യാര്‍. താങ്കളോ? :-)
27 January, 2007
ഉമേഷ്::Umesh said...
ശരവണഭവന് പോരാ. നേരേ ചൊവ്വേ വീട്ടില്‍ ഉണ്ടാക്കുന്നതു്. പുളിയില്ലാത്തതു്. മൃദുവായതു്. രുചിയുള്ളതു്.
സ്ഥലങ്ങളുടെ കൂട്ടത്തില്‍ അബുദാബിയും ചേര്‍ക്കുന്നു. വല്യമ്മായി കേള്‍ക്കുന്നുണ്ടോ എന്തോ? :)
അങ്കം കുറിച്ചിട്ടു മറ്റേ ചേകവന് സമ്മതിച്ചിട്ടു പിന്നെ “ഞാന്‍ തയ്യാര്‍, നീ ഉണ്ടോ?” എന്നൊക്കെ ചോദിക്കുന്നതു ഭീരുക്കളല്ലാത്ത ചേകവന്മാര്‍ക്കു പറഞ്ഞതല്ല അസുരാ.
ഇഡ്ഡലികള്‍ മുറിഞ്ഞുമുറിഞ്ഞു് അന്നനാളം വഴി ആമാശയത്തിലേക്കു പോകുമ്പോള്‍ മാറ്റഇഡ്ഡലി തരാന്‍ (ഉള്ളില്‍ മുളയാണി വെച്ചതല്ല) ആളുണ്ടാവുമോ എന്തോ?
27 January, 2007
കരീം മാഷ് said...
മര്ലിന് സാമുവലിനെ 98 ന് അഗാര്‍ക്കരിന്റെ ബാളില്‍ വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക് കാച്ച് ഔട്ടാക്കി
ഹൂയ്
എന്റു തീറ്റ.
പ്രഷ്രര്‍ കുക്കര്‍ അവിടെ കൂക്കട്ടേ
27 January, 2007
കരീം മാഷ് said...
ഉമേഷ് വരുന്ന തിയതിയറിയിച്ചാല് ഒരു ഗംഭീര പാര്‍ട്ടി. കൂടെ കൊടകരപുരാണം രിലീസിംഗും.
27 January, 2007
ദില്ബാസുരന് said...
ഉമേഷേട്ടാ,
അത് ഒരു ആവേശത്തിന്റെ പുറത്ത് പറഞ്ഞതല്ലേ. വീട്ടിലുണ്ടാക്കിയ ഇഡ്ദലി ഇവിടെ കിട്ടുമായിരുന്നെങ്കില്‍ ഞാനിപ്പൊ ഇങ്ങനെയാണോ? (തടി ഓവറായി കിടപ്പിലായിട്ടുണ്ടാവില്ലെ)
മത്സരത്തിനിടയില്‍ ഇഡ്ഡലി തീര്‍ന്നാല്‍ ഞാന്‍ ക്ഷമിയ്ക്കും. അത് സ്വാഭാവികം. ബട്ട് ചട്ട്ണി തീര്‍ന്നാല്‍.. അങ്കക്കലി അങ്കക്കലി എന്ന് കേട്ടിട്ടുണ്ടോ? (ഞാന്‍ കേട്ടിട്ടില്ല) :-)
27 January, 2007
Anonymous said...
ഓ.ടോ. കേട്ടു ഉമേഷ് ചേട്ടാ. ഞാന്‍ ദുബായിക്കും അബുധാബിക്കും ഇടയിലുള്ള ജബലലിയിലാണ്. എപ്പോഴും സ്വാഗതം
27 January, 2007
റീനി said...
കരീം മാഷെ , നന്നായിരിക്കുന്നു. ഇങ്ങനെ പുഷ്പത്തിന്റെ മുഖമുള്ള പെണ്‍കുട്ടികളെയാണോ സിനിമേല് നായകന്മാര് പുഷ്പം പോലെ പൊക്കിയെടുത്ത് പാട്ടു പാടിക്കൊണ്ട്` മരത്തിന് ചുറ്റും ഓടുന്നത്?
കലാകാരന്=കല+ആകാരന്‍=കലത്തിന്റെ ആകാരമുള്ളവന്‍
'കല' നല്ല ആകാരമുള്ളൊരു പെണ്‍കുട്ടിയാണെങ്കിലോ?
27 January, 2007
Anonymous said...
കരീം മാഷേ.. ഗ്ലാസ്സ് പെയ്ന്റിംഗ് നന്നായിട്ടുണ്ട്.
തീറ്റ മല്‍സരത്തിന് ഇവിടെ അങ്കം കുറിച്ചിരിക്കുന്നതുകൊണ്ട് മല്‍സരത്തില്‍ ജയിക്കുന്ന ആളിന് സമ്മാനമായി ഈ പെയിന്റിംഗ് കൊടുക്കാം അല്ലേ.. ഹേയ് ഇതു വേണ്ട.. ഇനിയും കഴിക്കാന്‍ വല്ലതും തരൂ എന്നു പറയുമോ.. ദില്ബൂനെ വിശ്വസിച്ചുകൂടാ.. ആള് ഇടക്കിടക്ക് കാലുമാറുന്നതായി കാണുന്നു..
കൃഷ് krish
27 January, 2007
Anonymous said...
കരീം മാഷെ,
നന്നായിരിക്കുന്നു പെയ്റ്റിംഗ്സ്.
ഒരു കാലത്ത് ഞാനും ഒന്നു പയറ്റി നോക്കിയിരുന്നു പണ്ട്. പിന്നെ എപ്പൊഴൊ ആ താല്പര്യം വിട്ട് പോയി.ഇപ്പൊള്‍ ഒന്നു കൂടി ചെയ്തു തുടങ്ങിയാലൊ എന്നൊരാശ, മാഷിനു പാരയാവില്ല കേട്ടോ...
27 January, 2007
Anonymous said...
ആദ്യത്തെ ചുവന്ന ബാക്ക്ഗ്രൌണ്ടിലെ പടം ഒത്തിരി ഇഷ്ടായി.കളര്‍ കോമ്പിനേഷന്‍ വളരെ നന്നായിട്ടുണ്ട്.
ചുവന്ന കളറിലേത് ഹന്റ് മെയ്ഡ് പേപ്പര്‍ ആണോ?
അത് വെട്ടി പുറകില്‍ സില്‍വര്‍ ഫോയിലും കുടയുടെ ഭാഗത്ത് ഗോള്‍ഡണ്‍ ഫോയിലും വെച്ചിരിക്കുന്നു.
ശരിയാണോ?
ഇനി എന്റെ സംശയം ബോഡിയില്‍ എത് പെയ്ന്റാണു ഉപയോഗിച്ചിരിക്കുന്നതെന്നാണ് ?
വിരോധമില്ലെങ്കില്‍ ഒന്ന് വിശദീകരിക്കുമോ?
ഇങ്ങനെയൊന്ന് ചെയ്താല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. :)
28 January, 2007
രാജു ഇരിങ്ങല്‍ said...
കരീം മാഷിനെ വായിച്ചിട്ട് കുറേ ആയി. ഗ്ലാസ്സ് ചിത്രങ്ങള്‍ ശരിക്കും ഇഷ്ടമായി.
ഇതിന്റെ ടെക്നിക്ക് ഒന്ന് പറഞ്ഞു തന്നാല്‍ ശ്രമിച്ച് നോക്കാമായിരുന്നു.
സ്നേഹത്തോടെ
രാജു
28 January, 2007
Sapna Anu B. George said...
മാഷിന്റെ പെയിന്റിങ്ങുകള്് നന്നായിട്ടുണ്ട്..മറ്റ് ചിത്രങ്ങളും ഇവിടെ കൊടുക്കു.മാഷേ ഒരു നല്ല ഇന്സ്പിരേഷന്’ ആയിരിന്നു, എന്റെ പിള്ളാരെ ഒന്നു പഠിപ്പിക്കട്ടെ.ഉഗ്രന്‍
05 February, 2007
കരീം മാഷ് said...
മര്ലിന് സാമുവലിനെ 98 ന് അഗാര്‍ക്കരിന്റെ ബാളില്‍ വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക് കാച്ച് ഔട്ടാക്കി
ഹൂയ്
ഇതൊരു ഒത്തുകളിയായിരുന്ന്വെന്നു 7-2-2007 രാത്രി 9.15ന് കൈരളി ടി.വിയിലെ ഫ്ലാഷ് ന്യൂസില്‍ നിന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി.
ഈ നശിച്ച വാതുവെപ്പ് ഈ കളിയെ നശിപ്പിക്കും.
qw_er_ty
07 February, 2007
chandra said...
kareem mashe, valare nannayirikkunnu, mashde paintings, ithiri okke njanum cheyum ee paripaadi, naattil chennaal photos ayachu tharam. pinne mankalangalil varakkunna paripaadiyum unde ithinte koode.... oru nannangaadi eduthu modi pidippichu vechittunde, ( malayalam type cheyan time edukum atha manglish il, sahikkuka,)
28 March, 2007
14 comments:
എന്റെ ഗ്ലാസ് പെയ്ന്റിംഗ് പണിപ്പുര.
വളരെ ലളിതവും, ആയാസരഹിതവും, മനസ്സിനു കുളിര്‍മ്മ നല്‍കുന്നതുമായ ചിത്രകലാ രീതിയാണ് ഗ്ലാസ്പെയ്ന്റിംഗ്. വീട്ടമ്മമാരാണിതിന്റെ മുഖ്യ ആരാധകര്‍.വ്യവസായ അടിസ്ഥാനത്തില്‍ ചെയ്യുന്നവരും ഇപ്പോള്‍ കേരളത്തിലുണ്ട്.
ഇന്റെര്‍ നെറ്റില്‍ പല ഗ്ലാസ്സ്പെയ്ന്റു ഗ്രൂപ്പുകളും ചിത്രങ്ങളും ഉണ്ട്.അതില്‍ മൂന്നു നാലണ്ണത്തില് ഞാന്‍ മെമ്പരും ആണ്.ഇനി ഇതാരെങ്കിലും നെറ്റില്‍ നിന്നു ചൂണ്ടിയതാനെന്നു കരുതണ്ട എന്നു കരുതിയാണീ മുന്‍കൂര്‍ ജാമ്യം.
ഇനിക്കു ശരിക്കും ഈ ക്രേസ് ഉണ്ട്.ഞാന്‍ സത്യമായിട്ടു പറയുവാ..
വിശ്വസിക്കണേ!
കരീം മാഷ്, നല്ല ലേഖനം, വളരെ ലളിതമായി തന്നെ പറഞ്ഞിരിക്കുന്നു. കുറേ മുന്‍പ് എനിക്കും ഈ ക്രേസ് ഉണ്ടായിരുന്നു, പണ്ട് ഞാന്‍ ചെയ്യുന്ന വീടുകളില്‍ പാലുകാച്ചുന്നതിന്റെ തലേന്ന് (പാലുകാച്ച് ദിവസം പരമാവധി പോകാറില്ല..) ഇത്തരം ഒരൈറ്റം, ആ വീടിനു ചേരുന്നത് എന്നെനിക്ക് തോന്നുന്നത് സമ്മാനിക്കുന്ന പതിവുമുണ്ടായിരുന്നു. പിന്നെ പിന്നെ തിരക്കില്‍ ആ പതിവുകള്‍ കൈമോശം വന്നു. ഇപ്പഴും എന്റെ പഴയ വീടുകളില്‍ പോകുമ്പോള്‍ ആഹ്ലാദിപ്പിക്കുന്നു, ആ ചിത്രങ്ങള്‍. അതൊക്കെ ഓര്മ്മയിലെത്തിച്ച മാഷിന് നന്ദി.
ഗ്ലാസ് ചില്ലുകള്‍ സോള്‍ഡര്‍ ചെയ്ത് തീര്‍ക്കുന്ന ‘സ്റ്റെയിന്‍ഡ് ഗ്ലാസ് ‘ ഒന്ന് ശ്രമിച്ച് കൂടെ. അവ വളരെക്കാലം ഇടുനില്ക്കും, വെയിലും മഴയുമൊക്കെ ഏറ്റാലും. പലവര്ണ്ണങ്ങലിലുള്ള ഗ്ലാസ് തുണ്ടുകള്‍ കിട്ടാനുള്ള വിഷമം മാത്രമേയുള്ളു.
കരീം മാഷേ, എനിക്കിത്രേം അറിഞ്ഞാല്‍ മതി. മാഷിന്റെ വീട്ടില്‍ വരുമ്പൊ പെയിന്റടിക്കാത്തെ ഒരു ഗ്ലാസ് ടമ്പ്ലറില് എനിക്കിച്ചിരെ ചായ കിട്ടുമൊ? ;)
നല്ല ലേഖനം.ഇനിയും ഇതിനേക്കുറിച്ച് എഴുതുക.
പിന്നെ മാഷ്ക്ക് ക്രേസ് ഉണ്ടെന്ന് എല്ലാര്ക്കും അറിയാന്ന് തോന്നണു.പ്രത്യേകിച്ചു പറയണ്ട :) ഹിഹിഹി.
ഇഞ്ചിപ്പെണ്ണു പറഞ്ഞതു വളരെക്കാര്യം.
അതിഥികല്‍ വരുമ്പോള്‍ മുന്നില്‍ വെച്ചുകൊടുക്കാന്‍ പറ്റിയ നാലു ഗ്ലാസു വേണമെന്നു പറഞ്ഞു ഭാര്യ മാറ്റിവെച്ചവയൊഴിച്ചു ബാക്കിയെല്ലാം എന്റെ കൈ വെച്ചത്. എല്ലാം ഇപ്പോള്‍ ഒരു ആന്റിക്കു ലുക്കാ.
ക്രേസുണ്ട് എന്നു പറയുന്നതൊരു ക്രഡിറ്റാ..പല മഹാന്മ്മര്ക്കും ഉണ്ടായിര്ന്നുത്രേ അതിത്തിരി..
നല്ല ഇന്‍ഫര്‍മേറ്റീവ് ആയ ലേഖനം കരിം മാഷേ.. എറണാകുളത്ത് എന്റെ ഒരു സുഹൃത്ത് വ്യാവസായികാടിസ്ഥാനത്തില്‍ ഗ്ലാസ് പെയിന്റിംഗ് ചെയ്യുന്നുണ്ട്. ആദ്യമൊക്കെ അധികം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഇപ്പോള്‍ നല്ല രീതിയില്‍ അതു പുരോഗമിയ്ക്കുന്നു. സ്വന്തമായി ഒരു തൊഴില്‍ കണ്ടെത്താന്‍ തുടങ്ങിയതായിരുന്നെങ്കിലും ഇപ്പോള്‍ അത് ഒരു 'കുടുംബശ്രീ' യൂണിറ്റ് പോലെ അവള് വിജയിപ്പിച്ചെടുത്തു.
വളരെ നല്ല ലേഖനം. ലളിതമായി വിവരിച്ചിരിക്കുന്നു. കാര്യങ്ങള്‍ ഭംഗിയായി പറഞ്ഞു മനസ്സിലാക്കിക്കുവാവാനുള്ള മാഷിന്റെ കഴിവ് അപാരം. വായിച്ചു വന്നപ്പോള്‍ 16 വര്‍ഷം മുന്‍പത്തെ അക്ഷര ക്ളാസ്സില്‍ എത്തിയ ഒരു പ്രതീതി.
പഴയ ഒരു തല്ലു കൊള്ളി ശിഷ്യന്
Nousher
എന്താ കരീം മാഷേ ഇത്? കുറച്ച് ദിവസം മുമ്പ് ഇട്ടിരുന്നെങ്കില്‍, എനിക്ക് ഫീസ് എങ്കിലും ലാഭിക്കാമായിരുന്നു. ഇതിപ്പോ വെയിലും കൊണ്ട്, ഫീസും കൊടുത്ത് പഠിക്കാന്‍ പോയിട്ട് വന്നപ്പോള്‍ ഇവിടെ സചിത്രലേഖനം കൊടുത്തിരിക്കുന്നോ? ചതിയായിപ്പോയി മാഷേ ചതിയായിപ്പോയി. ഇനി ഇങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ വേഗം പോസ്റ്റിടൂ.
"വായിച്ചു വന്നപ്പോള്‍ 16 വര്‍ഷം മുമ്പത്തെ "അക്ഷര" യിലെ മാഷിന്റെ ക്ലാസ്സിലെത്തിയ ഒരു പ്രതീതി.
പഴയ ഒരു തല്ലുകൊള്ളി ശിഷ്യന്."
ഈയിടെ പല ബ്ലോഗിലും 'നൗഷര്‍' എന്ന പേരില്‍ ആദ്യം ഇംഗ്ലീഷിലും പിന്നെ മലയാളത്തിലും കമണ്ടുകള്‍ വന്നപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നു. പിന്നെ ഇരുമ്പുഴിയുടെ കാര്യങ്ങള്‍ കണിശമായി കമണ്ടില്‍ പറഞ്ഞപ്പോള്‍ വുക്തമായി. നൗഷര്‍ ഇരുമ്പുഴിക്കാരന് തന്നെ. പിന്നെ തല്ലുകൊള്ളിശിഷ്യന് എന്നു വുക്തമാക്കിയപ്പോള് ആളെ ശരിക്കു പിടികിട്ടി.
നല്ല കമണ്ടുകള്‍ ( പണ്ടു കമണ്ടടിച്ചതിനാണോ എന്നില്‍ നിന്നടി വാങ്ങിച്ചിട്ടുള്ളത്? ഹി.ഹി.ഹി.)
ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്കു മാറിയപോലെ അനോണിയില്‍ നിന്നു നൗഷര്‍ എന്ന യൂസര്‍ നാമത്തിലേക്കു മാറിക്കൂടെ? എന്നാലേ ഏവൂരന്റെ പിന്മൊഴികളില് കേറ്റൂ.
എന്നെ ശരിക്കും അറിയാവുന്ന നാട്ടുകാരന് എന്ന നിലക്കു ഒരു അഭ്യര്‍ത്ഥനയുണ്ട്. ഈ നെറ്റിനകത്തു എനിക്കു സുരക്ഷിതത്ത്വം ഉണ്ട് എന്ന തോന്നല്‍ ഉണ്ടായിരുന്നു.എന്റെ ഒപ്പം സ്റ്റാന്‍ഡേര്‍ഡ് ഉള്ളവരും അതിനെക്കാള്‍ നിലവാരമുള്ളവരും മാത്രമേ ഇവിടെ വന്നു വായിക്കാനിടയുള്ളൂ അതിനാല്‍ 90% ജീവിതാനുഭവങ്ങളും ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളും വെച്ചു ഞാന്‍ എഴുതുന്ന മിക്കാകഥ കഥനങ്ങള്‍ നമ്മുടെ നാട്ടിലെ ക്ഷിപ്രകോപികള്ക്കിടയില് ഒരു ഓളമുണ്ടാക്കില്ലന്ന വിശ്വാസമുണ്ടായിരുന്നു.എന്നല്‍ ഇപ്പോള്‍ അങ്ങനെയല്ല, ബ്ലോഗിലും ഓര്‍ക്കൂട്ടിലും ധാരാളം നാട്ടുകാര്‍ വരുന്നു.അതിനാല്‍ എന്റെ കഥയിലെ കഥപാത്രങ്ങളെ ഞാന്‍ പേരും മാനറിസവും മാറ്റിയിട്ടുപോലും തിരിച്ചറിയാനാവുന്നുണ്ടെങ്കില് ഗോപ്യമാക്കിവെക്കാനപേക്ഷ. ഇല്ലങ്കില്‍ ഞാന്‍ നാട്ടിലെത്തുമ്പോള്‍ "ഏതു ഹോസ്പിറ്റലില്‍ ആണിപ്പോള്‍?" എന്നു ചോദിക്കേണ്ട അവസ്ഥയുണ്ടാവും.
ശരി, എന്നാല്‍ എല്ലാം പറഞ്ഞപോലെ!
മാഷേ, വളരെ നന്നായിട്ടുണ്ട് ലേഖനംstage by stage ആയുള്ള ചിത്രങ്ങള്‍ കൊടുത്തിരുന്നെങ്കില്‍ ഒന്നു കൂടെ നന്നായേനേ.അതാവുമ്പോള്‍ പുതുതായി ചെയ്യുന്നവര്‍ക്ക് വളരെ നന്നായി മനസ്സിലായേനേ.ഞാന്‍ ഗ്ലാസ് പെയ്തിംഗില് ഗ്ലാസ് ലൈനറിനു പകരം engineering pen(rotring pen) കൊണ്ടാണ് ഔട്ട്ലൈന് ചെയ്യാറ് അതിന്റെ ഗുണമെന്താന്നു വെച്ചാല്‍ വളരെ നേര്‍ത്ത വരകള്‍ വരയ്ക്കാന്‍ സാധിക്കും.ആ വരകളുടെ മുകളില്‍ വര്‍ണിഷ് പൂശണം അല്ലെങ്കില്‍ ഔട്ട്ലൈന് മാഞ്ഞു പോവും.വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണ്. എവിടേയെങ്കിലും കൊട്ടിങ്ങ് വന്നിട്ടില്ലെങ്കില്‍ ആകെ കുളമാകും.
അങ്ങനെ ഞാന്‍ ചെയ്ത ഒരു പടം.
കരീം ഭായി:
താങ്കളുടെ ചിത്രങ്ങളുടെ ഒരു ഓണ്‍ലൈന്‍ exhibition നടത്തണം എന്നാണു എന്റെ വിനീതമായ അഭേക്ഷ.
തങ്കള്‍ ഒരു serious കലാകാരനാണ് എന്ന കാര്യം ഞാന്‍ മനസിലാക്കാന്‍ വൈകി. നമ്മള്‍ക്ക് ഒന്ന് കൂടണം.
എന്നാണു dubaiയില്‍ വരുന്നത്
കൈപ്പള്ളി “നമ്മള്‍ക്ക് ഒന്ന് കൂടണം“ എന്നതു “കൊരട്ടി” ഇട്ടു പറഞ്ഞാല്‍ മതിയായിരുന്നു.കെട്ട്യൊളും ഇപ്പോ ബ്ലോഗുന്നതാ. അവള് ഇപ്പോ ഒരു ചൂലും കൊണ്ടു കരിപ്പൂരില്‍ നിന്നു തിരിച്ചിട്ടുണ്ടാവും. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും ഞാനെത്തി എന്ന ഒരു ഫോണ്‍കാളും കാത്തിരിക്കയാണിപ്പോള്‍ പേടിച്ചിവിടെ!
ഉറക്കെ പറയാന്‍:-
ഏതു കലാകാരനായ പുരുഷന്റെ പിറകിലും ഒരു സമര്‍ത്ഥയായ സ്ത്രീയുടെ കയ്യുണ്ടായിരിക്കും
പതുക്കെ പറയാന്‍:-
( ആ കയ്യില്‍ ഒരു ചൂലും ഉണ്ടായിരിക്കും)
ഒ.ടോ. ഞാന്‍ എപ്പോഴേ റഡി.
മാഷേ. നമുക്കൊരു Compromise ല്‍ എത്താം. മാഷിന്റെ പല ചിത്രങ്ങളും ഗുണന ചിഹ്നങ്ങളായേ ഇവിടെ കാണാറുള്ളു. അവയൊക്കെ ഒരു യാഹൂ ഗ്രൂപ്പില്‍ പോസ്റ്റിയാല്
എന്നെപ്പോലുള്ളവര്‍ക്കും ആസ്വദിക്കന്‍ പറ്റും. ഇക്കാര്യം മാഷ് ഏറ്റാല്‍ മാഷ് പറഞ്ഞ കാര്യം ഞാന്‍ എപ്പക്കേട്ടെന്ന് ചോദിച്ചാല്‍ മതി.
Nousher
ആഷേ!
ആ ചുവന്ന ബാക്ഗ്രൗന്‍ഡില്‍ വരച്ച ചിത്രം മൂന്നു ലയറില്‍ പണിഞ്ഞത്. ഏറ്റവും അടിയില്‍ അലൂമിനിയം ഫോയില്‍ (ചുവപ്പുനിറമുള്ള ഫോയില്‍ കുടക്കുപയോഗിച്ചു)
രണ്ടാമത്തെ ലയര്‍ പേപ്പറും ഓയില്‍ കളറും ഉപയോഗിച്ചു വെടും ചുവന്ന ചക്രവാള പശ്ചാതലവും അതില്‍ മൂന്നു പെണ്‍കുട്ടികളുടെ ചിത്രം സ്റ്റെന്‍സില്‍ കട്ടു ചെയ്തത്.
മൂന്നാമത്തെയും ഏറ്റവും മുകളിലേയും ലയര്‍ ഗ്ഗ്ലാസ്സില്‍ ഗ്ലാസ് ആര്‍ട്ട് ചെയ്ത്തത്.
Raju,
Please open this Link to read a full detailed Tips for Glass painting.
നന്നായിരിക്കുന്നു...നന്ദി..ലിങ്ക് അയച്ചു തന്നതിന്
Post a Comment